ADVERTISEMENT

കോട്ടയം ∙ മന്ത്രിസ്ഥാനത്തിനായി സിപിഎം – കേരള കോൺഗ്രസ് (എം) ചർച്ച ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി, റോഷി അഗസ്റ്റിൻ, സ്റ്റീഫൻ ജോർജ് എന്നിവരാണു തിരുവനന്തപുരത്ത് ചർച്ചയിൽ പങ്കെടുക്കുക.

ശനിയാഴ്ച പാലായിൽ ചേർന്ന പാർട്ടി നേതൃയോഗം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു. ഇടുക്കിയിൽനിന്നു ജയിച്ച റോഷി അഗസ്റ്റിനാണ് മുൻതൂക്കം. രണ്ടെണ്ണം  ലഭിച്ചാൽ ഡോ. എൻ.ജയരാജിന് അവസരം ലഭിക്കും. പാർട്ടിക്ക് 5 എംഎൽഎമാരുണ്ട്. ഒന്നും രണ്ടും എംഎൽഎമാരുള്ള ഘടക കക്ഷികൾക്കും ഒരു മന്ത്രിസ്ഥാനം ലഭിക്കുന്നതിനാൽ തങ്ങൾക്ക് 2 മന്ത്രിവേണമെന്നാണ് ആവശ്യം. 

 പാർട്ടിയുടെ ആസ്ഥാന ജില്ലയായ കോട്ടയത്തുനിന്നു മന്ത്രി വേണം എന്ന അഭിപ്രായവും ഉയരുന്നുണ്ട്.  കോട്ടയത്തു നിന്നുള്ള എംഎൽഎയെക്കൂടി മന്ത്രിയാക്കിയില്ലെങ്കിൽ രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നാണ് അഭിപ്രായം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രണ്ടു മന്ത്രിപദവിക്കായി സമ്മർദം ചെലുത്താനാണു തീരുമാനം.

ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പോലുള്ള മറ്റേതെങ്കിലും പദവിയും നിർദേശിച്ചാൽ എന്തു ചെയ്യണമെന്നതിൽ തീരുമാനം എടുത്തിട്ടില്ല. റവന്യു, കൃഷി, പൊതുമരാമത്ത് എന്നിവയിൽ ഏതെങ്കിലും വേണമെന്ന പാർട്ടി താൽപര്യവും അറിയിക്കും. മന്ത്രിസ്ഥാനം തീരുമാനിച്ച ശേഷം പാർലമെന്ററി പാർട്ടി ലീഡറെ തിരഞ്ഞെടുക്കാനാണു നീക്കം.

English Summary: Kerala congress discussions for minister post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com