ADVERTISEMENT

തിരുവനന്തപുരം ∙ ഡിജിപി സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച കേസിൽ കുറ്റപത്രം നൽകാൻ ആലോചന. തുടർ നടപടി തീരുമാനിക്കാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിലപാടെടുത്തതോടെ  സർക്കാർ അനുമതി തേടാനും ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. അടുത്ത പൊലീസ് മേധാവി സ്ഥാനത്തേക്ക് സുധേഷ് കുമാറിനെ പരിഗണിക്കുന്നതിനിടെയാണ് കേസ് വീണ്ടും ഉയർന്നുവന്നത്.

സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ചത് മൂന്ന് വർഷം മുൻപാണ്. മകൾക്കെതിരെ കുറ്റപത്രം നൽകാമെന്നു കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അത് ഡിജിപി ബെഹ്റയുടെ പരിഗണനയിലുമെത്തി. 

അടുത്ത പൊലീസ് മേധാവിയായി പരിഗണിക്കുന്നവരിൽ ടോമിൻ തച്ചങ്കരിക്ക് തൊട്ടുപിന്നിലുള്ളതു സുധേഷ് കുമാറാണ്. അതോടെയാണു കേസ് സജീവമാക്കാനുള്ള നീക്കം പൊലീസിലെ ഒരു വിഭാഗം തുടങ്ങിയത്. ക്രൈംബ്രാഞ്ചിന് വിട്ടതോടെ വകുപ്പ് മേധാവി എസ്. ശ്രീജിത്തിന്റെ നിലപാട് നിർണായകമാവും.

English Summary: Police officer attacked by DGP's daughter, investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com