ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടോയെന്നു പരിശോധിക്കാൻ ജില്ലകളിലെ പെർഫോമൻസ് ഓഡിറ്റ് സംഘങ്ങളുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. 

വാർഡ്തല സമിതികളുടെ പ്രവർത്തനം, ഓരോ പഞ്ചായത്തിലെയും പോസിറ്റീവ് കേസുകൾ, പ്രതിരോധ നടപടികൾ എന്നിവ സംബന്ധിച്ച് ഈ സംഘങ്ങൾ തയാറാക്കിയ റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്കകം ലഭ്യമാക്കാനും പഞ്ചായത്ത്, മുനിസിപ്പൽ ഡയറക്ടർമാർ തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകി. പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവമുണ്ടായി എന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പരാമർശിച്ച സ്ഥാപനങ്ങളെ സംബന്ധിച്ചു പ്രത്യേക റിപ്പോർട്ടുകളും തയാറാക്കും. തദ്ദേശഭരണ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണു നിർദേശം. വാർഡ്തല സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർമാർ ഉറപ്പാക്കണം. കൂടുതൽ പരിശോധന, പരിശോധനാ കേന്ദ്രങ്ങളിൽ ആളുകളെ എത്തിക്കാൻ വാഹന സൗകര്യം, ആവശ്യക്കാർക്ക് ഭക്ഷണം ,  പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ കണക്കെടുത്തു സഹായം എത്തിക്കൽ തുടങ്ങിയ ഉത്തരവാദിത്തങ്ങളുമുണ്ട്.

English Summary: High test positivity rate, audit group investigations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com