ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളത്തിലെ ത്രിതല പഞ്ചായത്തുകൾക്കു കേന്ദ്ര സർക്കാർ 240.6 കോടി രൂപ അനുവദിച്ചു. 25 സംസ്ഥാനങ്ങൾക്കായി മൊത്തം 8923.8 കോടിയാണ് അനുവദിച്ചത്.

  15–ാം ധന കമ്മിഷൻ ശുപാർശയനുസരിച്ചു തദ്ദേശസ്ഥാപനങ്ങൾക്കുള്ള തുക ജൂണിലാണു നൽകേണ്ടതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നേരത്തേയാക്കി.

കേന്ദ്രം അനുവദിച്ച അരലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ സംസ്ഥാന സർക്കാരിനു കൈമാറിയതായി കേന്ദ്രമന്ത്രി വി. മുരളീധരൻ അറിയിച്ചു.

ഈ മാസവും അടുത്ത മാസവുമായി 1.53 കോടി ആളുകൾക്കു വിതരണം ചെയ്യും. 1,26,488 മെട്രിക് ടൺ അരിയും 28,312 മെട്രിക് ടൺ ഗോതമ്പുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com