ADVERTISEMENT

കോട്ടയം ∙ ലോക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമായി നിൽക്കുമ്പോൾ മോഷ്ടിച്ച സ്വകാര്യ ബസുമായി 4 ജില്ലകൾ കടന്ന യുവാവ് കുമരകത്തു പിടിയിൽ. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ചിറക്കൊല്ലിനീട്ടൽ ദിനൂപ് (30) ആണു പിടിയിലായത്. ബസിൽ ദിനൂപ് മാത്രമാണ് ഉണ്ടായിരുന്നത്.

ശനിയാഴ്ച രാത്രി 7നു കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട  പി.പി. ട്രാവൽസ് എന്ന ബസാണു മോഷ്ടിച്ചത്. കുറ്റ്യാടി സ്വദേശി അയൂബിന്റേതാണു ബസ്.

കോഴിക്കോട് ജില്ലയിൽ നിന്ന് മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളും കടന്നു വൈക്കം വഴിയാണു കുമരകത്ത് എത്തിയത്. കുമരകം കവണാറ്റിൻകരയിൽ പൊലീസ് തടഞ്ഞപ്പോൾ റാന്നിയിൽ നിന്നു അതിഥിത്തൊഴിലാളികളെ കൊണ്ടുവരാൻ പോകുന്നുവെന്നാണു പറഞ്ഞത്. യാത്രാ രേഖകളില്ലായിരുന്നു. കുറ്റ്യാടിയിൽ നിന്നാണു വരുന്നതെന്ന് അറിയിച്ചപ്പോൾ അവിടത്തെ പൊലീസുമായി കുമരകം പൊലീസ് ബന്ധപ്പെട്ടു. ബസ് മോഷണം പോയതാണെന്ന് അറിഞ്ഞതോടെ ദിനൂപിനെ പിടികൂടി.

മറ്റു സ്ഥലങ്ങളിലും പൊലീസിനോടു റാന്നിയിൽ നിന്ന് അതിഥിത്തൊഴിലാളികളെ കൊണ്ടുവരാൻ പോകുന്നുവെന്നാണു നൽകിയത്. 

കോവിഡ് നിയന്ത്രണം ലംഘിച്ചതിനും ദിനൂപിനെതിരെ കേസെടുത്തു. ഇയാൾക്കെതിരെ നേരത്തേ മോഷണക്കേസ് ഉണ്ടെന്നും ബസ് പൊളിച്ചു വിൽപന നടത്തുകയാകും ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

English Summary: Kozhikode bus theft case, culprit covered four district in lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com