ADVERTISEMENT

ആലങ്ങാട് (കൊച്ചി) ∙ മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (42) കോവിഡ് ബാധിച്ച‌ു മരിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മൂന്നാഴ്ചയോളമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തുടർന്നു ന്യുമോണിയ ബാധിച്ചതോടെ ഗുരുതരാവസ്ഥയിലാവുകയും ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ പുലർച്ചെ രണ്ടിനു മരണം സംഭവിക്കുകയുമായിരുന്നു. 2005ൽ ഇന്ത്യാവിഷനിലൂടെയാണു വിപിൻ ചന്ദ് മാധ്യമ പ്രവർത്തനത്തിനു തുടക്കം കുറിച്ചത്. തുടർന്നു കൊച്ചിയിലും ആലപ്പുഴയിലും റിപ്പോർട്ടറായി പ്രവർത്തിച്ചു. 2012 മുതൽ മാതൃഭൂമി ന്യൂസിൽ പ്രവർത്തിച്ചു വരികയാണ്. 

ആലങ്ങാട് കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ: ശ്രീദേവി. മകൻ: മഹേശ്വർ. സംസ്കാരം നടത്തി.

English Summary: Journalist Vipin Chand passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com