ADVERTISEMENT

തിരുവനന്തപുരം∙ കനത്ത മഴയിലും കാറ്റിലും കൃഷി നാ‍ശമുണ്ടായ കർഷകർക്ക് ഓൺലൈൻ സംവിധാനത്തിലൂടെ കൃഷി ഭവൻ അധികൃതരെ വിവരമറിയിക്കാം. ഇതിലൂടെ നഷ്ടപരിഹാരത്തിനും അപേക്ഷിക്കാം.

∙ എന്തൊക്കെ ചെയ്യണം?

കർഷകന്റെ പേര്, വീട്ടു പേര്, വാർഡ്, കൃഷി ഭൂമിയുടെ ആകെ വിസ്തൃതി, കൃഷി‍നാ‍ശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങൾ‍ക്കൊപ്പം നാ‍ശ നഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്ന ചിത്രങ്ങൾ ഉൾ‍പ്പെടെ) എടുത്ത് ബന്ധപ്പെട്ട കൃഷി ഓഫിസറുടെ വാട്സാപ് നമ്പറിലേക്ക് അയച്ചു കൊടുക്കണം.

∙ എയിംസ് പോർട്ടലിൽ റജിസ്റ്റർ ചെയ്യണം

കൃഷി നാ‍ശ‍ം സംബന്ധിച്ച നഷ്ടപരിഹാരം ലഭിക്കുന്നതിന് കർഷകർ എയിംസ് (AIMS) പോർട്ടലിൽ റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി https://www.aims.kerala.gov.in/home എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾക്കായി https://youtu.be/PwW6_hDvriY എന്ന ലിങ്ക് പ്രയോജനപ്പെടുത്താം.

∙ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണം

വിളകൾ ഇൻഷുർ ചെയ്ത കർഷകർ 15 ദിവസത്തിനകം എയിംസ് പോർട്ടലിൽ വിവരങ്ങൾ റജിസ്റ്റർ ചെയ്യണം. 

മറ്റു കർഷകർ 10 ദിവസത്തിനകം ഇതേ വെബ് പോർട്ടലിൽ അപേക്ഷിക്കണം. ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ കർഷകർ പരമാവധി ഈ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും ഓഫിസ് സന്ദർശനം ഒഴിവാക്കണമെന്നും ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു. സംശയ നിവാരണത്തിനു കൃഷി ഓഫിസറുടെ നമ്പറിൽ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com