ചൂടാറാത്ത സൗമ്യത

kn-balagopal-cpm
കെ.എൻ.ബാലഗോപാൽ
SHARE

കെ.എൻ. ബാലഗോപാൽ (57)

കൊട്ടാരക്കര

മത്തിക്കറി വെളുപ്പാൻകാലത്തു കിട്ടിയാലും ബാലഗോപാൽ കഴിച്ചുകൊള്ളുമെന്നു ഭാര്യ ആശ പറയുന്നതു ഭർത്താവിന്റെ മീൻകൊതി കണ്ടിട്ടല്ല, കഴിക്കാൻ ഇന്നതു വേണമെന്നു നിർബന്ധമില്ലാത്ത സഖാവിനോടുള്ള ചൂടാറാത്ത സ്നേഹം കൊണ്ടാണ്! 

പത്തനംതിട്ട കലഞ്ഞൂർ ശ്രീനികേതനിൽ പരേതരായ പി.കെ. നാരായണപ്പണിക്കരുടെയും രാധാമണിയമ്മയുടെയും മകൻ എംകോം പാസായി, ‍‍എസ്എഫ്ഐ നേതാവായി ഓടിനടക്കുമ്പോഴാണ് ഫെഡറൽ ബാങ്കിൽ ജോലി കിട്ടുന്നത്. നാഗാലാൻഡിലേക്കുള്ള നിയമനം ഒഴിവാക്കാൻ അച്ഛനോടു പറഞ്ഞതു കള്ളമല്ലായിരുന്നു: ‘വക്കീലാകാൻ പഠിക്കണം.’ എൽഎൽഎം പാസായെങ്കിലും വക്കീൽപ്പണിക്കു പോകാനൊത്തില്ല. പിടിപ്പതു പണി പാർട്ടി കൊടുത്തു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്...

Balagopal
കെ.എൻ.ബാലഗോപാൽ, ഭാര്യ ആശ, മക്കളായ കല്യാണി, ശ്രീഹരി

2006ൽ വിഎസ് മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കൽ സെക്രട്ടറിയായി. 2010 ൽ രാജ്യസഭയിലേക്ക്.  2015ൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി. 1998 മുതൽ സംസ്ഥാന കമ്മിറ്റിയിലും  2018 ൽ സംസ്ഥാന സെക്രട്ടേറിയറ്റിലുമെത്തി. കർഷകസംഘം സംസ്ഥാന സെക്രട്ടറിയാണ്. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം കലഞ്ഞൂർ മധു, ആസൂത്രണ ബോർഡംഗം ഡോ. കെ.എൻ ഹരിലാൽ എന്നിവർ ജ്യേഷ്ഠന്മാർ. ജനയുഗം മുൻ എഡിറ്റർ കെ. പ്രഭാകരന്റെ മകളായ ആശ കരമന എൻഎസ്എസ് കോളജ് ഇംഗ്ലിഷ് അധ്യാപികയാണ്. മക്കൾ: കല്യാണി (പോണ്ടിച്ചേരി വാഴ്സിറ്റി വിദ്യാർഥി), ശ്രീഹരി (സ്കൂൾ വിദ്യാർഥി).

English Summary: KN Balagopal Profile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS