തളരാത്ത സമരമുഖം

K Rajan
കെ.രാജൻ. ചിത്രം: സമൂഹമാധ്യമം
SHARE

കെ. രാജൻ ( 47)

ഒല്ലൂർ

തുടർച്ചയായ രണ്ടാം തവണയാണു കെ.രാജൻ ഒല്ലൂരിൽനിന്നു നിയമസഭയിലെത്തുന്നത്. 2019 മുതൽ ഗവ. ചീഫ് വിപ്പാണ്. എഐവൈഎഫ് ദേശീയ സെക്രട്ടറിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്. കാലിക്കറ്റ് സർവകലാശാല യൂണിയൻ വൈസ് ചെയർമാനായിരുന്നു. ‍

K-Rajan-family
കെ.രാജൻ അമ്മ രമണിയമ്മയ്ക്കും ഭാര്യ അനുപമയ്ക്കുമൊപ്പം. സഹോദരന്റെ മകൾ ഗൗരി സമീപം.

അന്തിക്കാട് ഗവ. ഹൈസ്കൂളിൽ പഠിക്കുമ്പോൾ എഐഎസ്എഫിൽ ചേർന്നു. തൃശൂർ കേരളവർമ കോളജിൽ ബിരുദ പഠനം. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം. തൃശൂർ കോടതിയിൽ അഭിഭാഷകനായെങ്കിലും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. എഐഎസ്എഫ്, എഐവൈഎഫ് ജില്ലാ, സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു.

വിദ്യാഭ്യാസ കച്ചവടം, പെൻഷൻ പ്രായവർധന, അതിരപ്പിള്ളി പരിസ്ഥിതിപ്രശ്‌നം, വൈദ്യുതി നിരക്കു വർധന, സോളർ കേസ്, ബാർ കോഴ കേസ് തുടങ്ങിയ സമരമുഖങ്ങളിൽ നേതൃത്വം വഹിച്ചു. പൊലീസ് മർദനത്തിനിരയായ രാജൻ പല തവണ ജയിൽവാസം അനുഭവിച്ചു.

അന്തിക്കാട് പുളിക്കൽ പരേതനായ കൃഷ്ണൻകുട്ടി മേനോന്റെയും രമണിയുടെയും മകനാണ്. ഭാര്യ: എഐഎസ്എഫ് മുൻ നേതാവായ അനുപമ (കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥ).

English Summary: Profile of K Rajan, member of Team Pinarayi Cabinet 2.0

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS