പരിസ്ഥിതിയുടെ പ്രസാദം

P Prasad
പി. പ്രസാദ്. ചിത്രം: സമൂഹമാധ്യമം
SHARE

പി. പ്രസാദ്  (51)

ചേർത്തല

‘പരിസ്ഥിതി പ്രസാദ്’ എന്നാണ് ഇനിഷ്യൽ വികസിപ്പിച്ചു സുഹൃത്തുക്കൾ വിളിക്കുക. നർമദ ബചാവോ ആന്ദോളനിൽ മേധ പട്കർക്കൊപ്പം മാസങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട് പി. പ്രസാദ്. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെയുള്ള സമരത്തിലും പ്ലാച്ചിമട പ്രക്ഷോഭത്തിലും മുന്നിലുണ്ടായിരുന്നു. കരിമണൽ ഖനനത്തിനെതിരെയുള്ള സമരത്തിലും പങ്കാളിയായി. ഇപ്പോൾ സിപിഐയുടെ സംസ്ഥാന പരിസ്ഥിതി സബ് കമ്മിറ്റിയുടെ കൺവീനറാണ്.

രാഷ്ട്രീയ തിരക്കിനിടയിലും വായനയ്ക്കു സമയം കണ്ടെത്തും. പാർട്ടി അലവൻസിന്റെ നല്ലൊരു പങ്ക് പുസ്തകങ്ങൾ വാങ്ങാൻ നീക്കിവയ്ക്കുന്നു. 

P-Prasad-Family
ഭാര്യ ലൈന, മകൾ അരുണ അൽമിത്ര, മാതാവ് ഗോമതിയമ്മ, മകൻ ഭഗത് എന്നിവർക്കൊപ്പം പി.പ്രസാദ്.

ജി.പരമേശ്വരൻ നായരുടെയും ആർ.ഗോമതിയമ്മയുടെയും മകനായ പ്രസാദ് പിതാവിന്റെ പാതയിലൂടെയാണു രാഷ്ട്രീയം തുടങ്ങിയത്. എഐഎസ്‌എഫ്‌ താലൂക്ക് പ്രസിഡന്റായിരുന്ന പ്രസാദ് സംസ്ഥാന പ്രസിഡന്റ് വരെയായി. എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി, കേരള സർവകലാശാല സെനറ്റ് അംഗം, സംസ്ഥാന ഭവന നിർമാണ ബോർഡ് ചെയർമാൻ തുടങ്ങിയ ചുമതലകളിലും പ്രവർത്തിച്ചു.

ബിനോയ് വിശ്വം വനം മന്ത്രിയായിരുന്നപ്പോൾ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഒപ്പം ജനയുഗം  തിരുവനന്തപുരം യൂണിറ്റ് മാനേജരുമായിരുന്നു. ഭാര്യ: ലൈന തിരുവനന്തപുരത്തു സ്വകാര്യ സ്കൂൾ അധ്യാപികയാണ്. മക്കൾ: ഭഗത് പ്രസാദ്, അരുണ അൽമിത്ര (സ്കൂൾ വിദ്യാർഥികൾ).

English Summary: Profile of R Prasad, member of Team Pinarayi Cabinet 2.0

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS