ADVERTISEMENT

വി.ശിവൻകുട്ടി (66)

നേമം

ഫുട്ബോൾ കമ്പക്കാരനാണു ശിവൻകുട്ടി; തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റ്. വീഴ്ത്തിയാലും ചാടിയെഴുന്നേറ്റ് എതിരാളികളെ വെട്ടിച്ചു ഗോളടിക്കുന്ന അറ്റാക്കറുടെ വഴക്കമാണു രാഷ്ട്രീയത്തിലും കരുത്ത്. നേമത്തെ ത്രികോണപ്പോരാട്ടത്തിൽ വിജയത്തിളക്കവുമായാണ് ‘ശിവൻകുട്ടി അണ്ണൻ’ ആദ്യമായി മന്ത്രിയാവുന്നത്.

Sivankutty
വി.ശിവൻകുട്ടി, ഭാര്യ പാർവതി, മകൻ ഗോവിന്ദ്.

നിയമസഭയിൽ മൂന്നാമത്തെ ഊഴമാണ്. 2006 ൽ തിരുവനന്തപുരം ഈസ്റ്റിൽ നിന്നും 2011 ൽ നേമത്തു നിന്നും ജയിച്ചു. കഴിഞ്ഞതവണ   നേമത്തെ സിറ്റിങ് സീറ്റിൽ ബിജെപിയോടുള്ള പരാജയം അപ്രതീക്ഷിതമായി. എന്നിട്ടും ജനങ്ങൾക്കൊപ്പം നിന്നു നേടിയ ജയത്തിനുള്ള അംഗീകാരം കൂടിയായി മന്ത്രിപദം.

എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും ദേശീയ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമാണ്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതാവും.

സമരമുഖത്തു നിന്ന് പല തവണ ജയിലിലായി. ഉള്ളൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം തിരുവനന്തപുരം മേയറായതോടെ ശ്രദ്ധേയനായി. സിപിഎമ്മിന്റെ സൈദ്ധാന്തികനായിരുന്ന പി.ഗോവിന്ദപ്പിള്ളയുടെ മകളും പിഎസ്‌സി അംഗവുമായ ആർ. പാർവതി ദേവിയാണ് ഭാര്യ. മകൻ പി.ഗോവിന്ദ് ശിവൻ സോഷ്യൽ ഡിസൈനറാണ്.

English Sumamry: V Sivankutty Profile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com