ADVERTISEMENT

ആലപ്പുഴ ∙ ആ ക്യൂബ യാത്രികരിൽ നാലുപേർ ഇനി ഒരേ മന്ത്രിസഭയിൽ അംഗങ്ങളാകും. ഇടതു വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെ കൂട്ടുകാരായവർ. ഒന്നിച്ചു നിരാഹാരം കിടന്നവർ, പൊലീസിന്റെ തല്ലുകൊണ്ടവർ. കെ.എൻ.ബാലഗോപാലും പി.രാജീവും കെ.രാധാകൃഷ്ണനും പി.പ്രസാദും.

1995ൽ ക്യൂബയിൽ നടന്ന ലോക യുവജനോത്സവത്തിൽ ഒന്നിച്ചു യാത്ര ചെയ്തതിന്റെ ഓർമയായി ഒരു ചിത്രം പി.പ്രസാദ് ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. പ്രസാദ് അന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റായിരുന്നു. കെ.എൻ.ബാലഗോപാലും പി.രാജീവും എസ്എഫ്ഐ സംസ്ഥാന ഭാരവാഹികൾ.

മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ, മുൻ എംഎൽഎ പരേതനായ മത്തായി ചാക്കോ, സിപിഐ നേതാവും വിവരാവകാശ കമ്മിഷൻ അംഗവുമായിരുന്ന പരേതനായ സോണി ബി.തെങ്ങമം, സിപിഎം നേതാക്കളായ യു.പി.ജോസഫ്, സി.എൻ.മോഹനൻ, സിപിഐ നേതാവ് കെ.ജി.ശിവാനന്ദൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ക്യൂബയിലേക്കു പോകുന്നതിനു മുൻപ് കുറച്ചു ദിവസം സംഘം റഷ്യയിലും തങ്ങിയിരുന്നു.

English Summary: Prasad, Balagopal and P. Rajeev in ministry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com