ടോമിൻ തച്ചങ്കരി മനുഷ്യാവകാശ കമ്മിഷനിൽ ഡിജിപി

1200 Tomin-J-Thachankary
SHARE

തിരുവനന്തപുരം ∙ ഡിജിപി ടോമിൻ തച്ചങ്കരിക്കു സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ ) ആയി നിയമനം നൽകി. വിജിലൻസ് ഡയറക്ടറുടെ തസ്തികയ്ക്കു തുല്യമാണ് ഈ പദവിയെന്ന് ഉത്തരവിൽ വ്യക്തമാക്കി. നിലവിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറാണ് തച്ചങ്കരി. ഈ തസ്തിക പൊലീസ് സേനയ്ക്കു പുറത്താണ്. ആദ്യമായാണു ഡിജിപി പദവിയിലുള്ള ഉദ്യോഗസ്ഥനെ മനുഷ്യാവകാശ കമ്മിഷനിൽ നിയമിക്കുന്നത്.

പുതിയ പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള 12 പേരുടെ പട്ടികയിൽ മുൻപിലാണു തച്ചങ്കരി. ഈ പട്ടിക കേന്ദ്രത്തിനു നൽകിയെങ്കിലും യുപിഎസ്‌സി എന്നു യോഗം വിളിക്കുമെന്നോ പൊലീസ് മേധാവിയായി നിയമിക്കപ്പെടേണ്ടവരുടെ 3 അംഗ പാനൽ എപ്പോൾ സംസ്ഥാന സർക്കാരിനു കൈമാറുമെന്നോ വ്യക്തമല്ല. ഇപ്പോഴത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജൂൺ 30നു വിരമിക്കും.

ആ സമയം കേന്ദ്രത്തിൽ നിന്നു ഡിജിപി പാനൽ ലഭിച്ചില്ലെങ്കിൽ പൊലീസ് മേധാവിയുടെ താൽക്കാലിക ചുമതല ആർക്കെങ്കിലും നൽകണം. തച്ചങ്കരിക്കു ചുമതല നൽകണമെങ്കിൽ അദ്ദേഹം പൊലീസ് സേനയുടെ ഭാഗമായിരിക്കണം. അതിനാലാണ് ഈ നിയമനമെന്നാണ് അറിവ്. ധന എക്സ്പെൻഡിച്ചർ സെക്രട്ടറി സഞ്ജയ് എം.കൗളിനു കെഎഫ്സി എംഡിയുടെ പൂർണ അധികച്ചുമതലയും നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS