ആഡംബരമില്ല; ബജറ്റ് അവതരണം അതിവേഗം

SHARE

ബജറ്റ് ഉള്ളടക്കം പോലെ തന്നെ കാച്ചിക്കുറുക്കിയായിരുന്നു മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആദ്യ ബജറ്റ് അവതരണവും. 61 മിനിറ്റിൽ അവതരിപ്പിച്ച ബജറ്റിൽ മഹാന്മാരുടെ ഉദ്ധരണികൾ, സാഹിത്യ സൃഷ്ടികളിൽ നിന്നുള്ള വരികൾ തുടങ്ങിയ ആഡംബരമൊന്നുമുണ്ടായില്ല.  

കേരള നിയമസഭയിലെ ദൈർഘ്യം കുറഞ്ഞ ബജറ്റ് വായനകളിലൊന്നായിരുന്നു ബാലഗോപാലിന്റേത്. 8 മണിയോടെ ബജറ്റിന്റെ അച്ചടിച്ച കോപ്പി സർക്കാർ പ്രസ് ഡയറക്ടറിൽ നിന്ന് ഏറ്റുവാങ്ങി മന്ത്രി നിയമസഭയിലെത്തി. മന്ത്രിമന്ദിരം സജ്ജമാകാത്തതിനാൽ താമസിക്കുന്ന തൈക്കാട് ഗവ.ഗെസ്റ്റ് ഹൗസിൽ നിന്നാണു യാത്ര തിരിച്ചത്.  

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉൾപ്പെടെ ഭരണ, പ്രതിപക്ഷ അംഗങ്ങളെ അഭിവാദ്യം ചെയ്ത ശേഷമായിരുന്നു അവതരണം. മുൻഗാമി ടി.എം. തോമസ് ഐസക്കിന്റെ മുൻ ബജറ്റിനെ പ്രശംസിച്ചു തുടക്കം. കോവിഡ് സുരക്ഷയുടെ ഭാഗമായി മുഴുവൻ സമയവും മാസ്ക് ധരിച്ചായിരുന്നു പ്രസംഗം. 

സംസ്ഥാന നിയമസഭയിലെ ഏറ്റവും ദൈർഘ്യം കൂടിയ ബജറ്റ് അവതരണം കഴിഞ്ഞ ജനുവരി 15 തോമസ് ഐസക് നടത്തിയതാണ്; 3 മണിക്കൂർ 18 മിനിറ്റ്. ഏറ്റവും സമയം കുറഞ്ഞ ബജറ്റ് പ്രസംഗം നടത്തിയത് 1987 ൽ ഇ.കെ. നായനാരാണ്; 5 മിനിറ്റ് മാത്രം. 2015 ൽ കെ.എം. മാണിയുടേത് 6 മിനിറ്റ് പ്രസംഗമായിരുന്നു.

English Summary: KN Balagopal Kerala Budget without Poems and quotes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA