ADVERTISEMENT

മലപ്പുറം ∙ ഡോ. പി.കെ.വാരിയർ എന്ന എന്റെ അച്ഛച്ഛനുമായി ബന്ധപ്പെട്ട് അനുഭവങ്ങൾ ഒരുപാടുണ്ടെങ്കിലും അച്ഛച്ഛൻ എന്ന് പറഞ്ഞാൽ ‘ഹര ഹരോ ഹര ഹര’ എന്നു പറഞ്ഞ് വലത്തേ ചൂണ്ടുവിരൽ ഇടത്തേ ഉള്ളംകൈയിൽ മൂർച്ച കൂട്ടി മൂക്കു മുറിക്കാൻ വരുന്ന ചിത്രമാണ് ആദ്യം മനസ്സിൽ തെളിയുക. പിന്നെ വെക്കേഷൻ ഉറക്കം തടസ്സപ്പെടുത്തുന്ന, റേഡിയോയിൽ അതിരാവിലെയുള്ള വന്ദേമാതരം പരിപാടിയും.. അതിവേഗ ഇന്റർനെറ്റിന്റെ കാലത്തും എന്തിന് ഈ റേഡിയോ പരിപാടി കേൾക്കുന്നു എന്നു പലർക്കും തോന്നാം. . എന്നാൽ അദ്ദേഹത്തിന്റെ ആത്മകഥ (സ്മൃതിപർവം) വായിച്ചപ്പോഴാണ് റേഡിയോയിലെ വന്ദേമാതരം കേൾക്കലിന് ആ ജീവിതത്തിലുള്ള പ്രാധാന്യം മനസ്സിലായത്.

അച്ഛച്ഛന് നൂറാം പിറന്നാൾ സമ്മാനമായി അദ്ദേഹത്തിന്റെ ജീവചരിത്രം ഈ പൗത്രന്റെ കണ്ണിലൂടെ എന്ന ആശയത്തിൽ ഇംഗ്ലിഷിൽ ഒരു പുസ്തകമെഴുതാൻ (As memory unfolds) വേണ്ടിയായിരുന്നു സ്മൃതിപർവം വായിച്ചു തുടങ്ങിയത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാൻ  വീടുവിട്ട ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ‘വന്ദേമാതരം’ വെറുമൊരു റേഡിയോ പരിപാടി മാത്രമായിരുന്നില്ല. ഹൃദയത്തിൽ തുന്നിച്ചേർത്ത വികാരം കൂടിയായിരുന്നു. പുസ്തകത്തിന്റെ അവസാന അധ്യായങ്ങളിലൊന്നിൽ "The milieu maketh the man" എന്നൊരു പരാമർശമുണ്ട്. ഏതൊരു വ്യക്തിയും അവന്റെ പരിതസ്ഥിതിയുടെ മൂർത്തിമത് ഭാവമാണെന്നാണ് അർഥം. 

നൂറാം പിറന്നാളിന് എന്റെ പുസ്തകം  സമ്മാനിക്കാം എന്ന ആഗ്രഹത്തിന് അച്ചടിശാലകൾ അടഞ്ഞു കിടക്കുന്ന സാഹചര്യം തടസ്സമായി. എങ്കിലും കാലം കരുതിവച്ച കർമങ്ങൾ അച്ഛച്ഛൻ നിറവേറ്റിയ പോലെ, ഞാനും അതിനു ശ്രമിക്കുകയാണ്, പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി അദ്ദേഹത്തിനു സമർപ്പിച്ചുകൊണ്ട്.

(സാഹിത്യകാരനും ഡോ.പി.കെ.വാരിയരുടെ ചെറുമകനുമാണ് വിവേക് വിജയൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com