ADVERTISEMENT

തിരുവനന്തപുരം ∙ ഈ മാസം വാക്സീൻ ലഭ്യത വർധിക്കുന്നതോടെ സംസ്ഥാനത്ത് ദിവസവും 2 ലക്ഷം പേർക്ക് വാക്സീൻ നൽകാൻ തീരുമാനം. ലഭ്യമായ വാക്സീൻ പരമാവധി 4 ദിവസത്തിനുള്ളിൽ വിതരണം ചെയ്യാൻ ജില്ലകളോട് ആവശ്യപ്പെട്ടു. ലഭിക്കുന്ന വാക്സീൻ യഥാസമയം തീർത്തില്ലെങ്കിൽ കൂടുതൽ അനുവദിക്കുന്നതിനു തടസ്സമാകുമെന്ന കേന്ദ്ര മുന്നറിയിപ്പ് പരിഗണിച്ചാണു നടപടി. ഇതിനായി വാക്സിനേഷൻ കേന്ദ്രങ്ങൾ 2000 ആക്കും. നിലവിൽ ഏകദേശം 1200 വിതരണ കേന്ദ്രങ്ങളാണുള്ളത്. 

44 വയസ്സിനു മുകളിലുള്ളവർക്കായി കേന്ദ്രം സൗജന്യമായി നൽകുന്ന 36.70 ലക്ഷം ഡോസും 18നും 44നും ഇടയിൽ ഉള്ളവർക്കായി സംസ്ഥാനം ബുക്ക് ചെയ്ത 8.26 ലക്ഷം ഡോസും ഈ മാസം ലഭിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കേന്ദ്രം സൗജന്യമായി വാക്സീൻ നൽകുന്ന നയം 21നു നിലവിൽ വരുന്നതിനാൽ സംസ്ഥാനത്തിന്റെ വിഹിതം ലഭിക്കാൻ സാധ്യതയില്ല. 

കേരളം നേരത്തേ വിലകൊടുത്തു വാങ്ങിയ 8.8 ലക്ഷം ഡോസിൽ ഒരു ലക്ഷമാണ് ശേഷിക്കുന്നത്. ഇത് ഇന്നു വിതരണം ചെയ്യും.

റജിസ്ട്രേഷൻ ഓൺലൈനിൽ മാത്രം: 21 മുതൽ വാക്സീൻ റജിസ്ട്രേഷൻ പൂർണമായി ഓൺലൈൻ വഴിയാക്കാൻ ധാരണ. ബുക്ക് ചെയ്യാൻ അറിയാത്തവരെ സഹായിക്കാ‍ൻ യുവജന സംഘടനകളും മറ്റും ബൂത്തുകൾ തുറന്നിട്ടുണ്ട്. റജിസ്ട്രേഷന് എല്ലാ ജില്ലകളും ഒരേ സമയക്രമം പാലിക്കണമെന്ന നിർദേശവും പരിഗണനയിലുണ്ട്. 

വിതരണം സംസ്ഥാനം വഴി: സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സീൻ ഇനി സംസ്ഥാനം വഴി നൽകും. ആദ്യഘട്ടത്തിൽ സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സീൻ സ്റ്റോറുകളിൽ നിന്നു വില ഈടാക്കി നൽകിയിരുന്നു. സൗജന്യമാക്കിയതോടെ സ്വകാര്യ ആശുപത്രികൾക്കുള്ള വിതരണം ദേശീയ ആരോഗ്യ അതോറിറ്റിയുടെ പോർട്ടൽ വഴി നിയന്ത്രിച്ചിട്ടുണ്ട്. 

സ്വകാര്യ ആശുപത്രികളിലെ വാക്സീൻ വില 

(ജിഎസ്ടി, സർവീസ് ചാർജ് ഉൾപ്പെടെ)

കോവിഷീൽഡ്  780 രൂപ

കൊവാക്സിൻ  1,410 രൂപ

സ്പുട്നിക്        948 രൂപ

English Summary: Covid vaccination Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com