രോഗികളെ പരിശോധിക്കുന്നതിനിടെ ശിശുരോഗ വിദഗ്ധൻ കുഴഞ്ഞുവീണു മരിച്ചു

dr-ansari
ഡോ. എസ്.വി. അൻസാരി
SHARE

കണ്ണൂർ ∙ പ്രമുഖ ശിശുരോഗ വിദഗ്ധനും മെഡ് ക്ലിനിക് ഉടമയുമായ കക്കാട് കോർജാൻ സ്കൂളിനു സമീപം മിലനിൽ ഡോ.എസ്.വി.അൻസാരി (59) ആശുപത്രിയിൽ രോഗികളെ സന്ദർശിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ രാവിലെ ധനലക്ഷ്മി ആശുപത്രിയിൽ റൗണ്ട്സിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തീവ്ര പരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഫോർട്ട് റോഡിലെ എസ്ബിഐക്കു സമീപം മെഡ് ക്ലിനിക് എന്ന പേരിൽ സ്വന്തം ചികിത്സാ കേന്ദ്രം നടത്തിവരുന്നുണ്ട്. ഇതിനു പുറമേ നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ഒപിയും കിടത്തി ചികിത്സയും കൈകാര്യം ചെയ്തു വരുന്നുണ്ടായിരുന്നു. റഷീദ ക്ലിനിക് ഉടമയും കണ്ണൂരിലെ ആദ്യകാല ജനകീയ ഡോക്ടറുമായിരുന്ന ഡോ. കാദർകുഞ്ഞിയുടെയും സീരേ വീട്ടിൽ കുഞ്ഞാമിനയുടെയും മകനാണ്. 

ഭാര്യ: ഡോ.സബിത അൻസാരി. മക്കൾ: ജസീം അൻസാരി (ബെംഗളൂരു), ഡോ.ഹെബ അൻസാരി (കൊല്ലം). മരുമക്കൾ: ഫഹദ് ഹമീദ്, ഡോ.ഷമീന സലീം. 

English Summary: Dr, S.V. Ansari passes away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA