വിദേശമദ്യക്കടത്ത് കേസിലെ പ്രതികളെ വിട്ടയയ്ക്കാൻ ഇടപെട്ട എസ്എച്ച്ഒയ്ക്കു സസ്പെൻഷൻ

Kerala-police-1248
പ്രതീകാത്മക ചിത്രം
SHARE

തൊടുപുഴ ∙ വിദേശമദ്യം കടത്തിയതിനു കോട്ടയം നർകോട്ടിക് സെൽ പിടികൂടിയ പ്രതികളെ വിട്ടയയ്ക്കാൻ ഇടപെട്ട തൊടുപുഴ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് സസ്പെൻഷൻ. തൊടുപുഴ എസ്എച്ച്ഒ സുധീർ മനോഹറിനെയാണ് ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ വിധേയമായി 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

പ്രതികളുമായുള്ള എസ്എച്ച്ഒയുടെ ബന്ധം അന്വേഷിക്കാൻ ഇടുക്കി നർകോട്ടിക് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ അന്വേഷണത്തിന് അടിസ്ഥാനത്തിലായിരിക്കും തുടർനടപടി. കഴിഞ്ഞ മാസം ആദ്യം പാലാ പുലിയന്നൂരിൽ നിന്നു 490 കുപ്പി വിദേശമദ്യവുമായി വന്ന വാഹനം കോട്ടയം നർകോട്ടിക് വിഭാഗം പിടികൂടിയിരുന്നു. ഈ കേസിലെ പ്രതികളെ സുധീർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി. രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേന്ന്‌ പാലായിലെ ഗുണ്ടാ നേതാവിന്റെ സംഘമാണു വാഹനത്തിൽ വിദേശമദ്യം കടത്തിയതെന്നാണ്‌ പൊലീസ്‌ കണ്ടെത്തൽ.

English Summary: Police officer suspended

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA