മദ്രസ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നില്ല: മുഖ്യമന്ത്രി

pinarayi-vijayan-01
മുഖ്യമന്ത്രി പിണറായി വിജയൻ
SHARE

തിരുവനന്തപുരം ∙ മദ്രസ അധ്യാപകർക്കു പൊതുഖജനാവിൽ നിന്നു ശമ്പളം നൽകുന്നില്ലെന്നും അധ്യാപകർ ജോലി ചെയ്യുന്നിടത്തെ അതത് മദ്രസ മാനേജ്മെന്റുകളാണ് ശമ്പളം നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

ബജറ്റിൽ നിന്നു വലിയൊരു വിഹിതം മദ്രസ അധ്യാപകർക്കു ശമ്പളം നൽകുന്നതിനായി ചെലവഴിക്കുന്നുവെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതു ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ വഴി തന്നെ യഥാർഥ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ശ്രമിച്ചിട്ടുണ്ട്. ഫാക്ട് ചെക് ടീം ഇതുമായി ബന്ധപ്പെട്ട പ്രചാരണം റജിസ്റ്റർ‌ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുസ്‌ലിം ലീഗ് എംഎൽഎമാരായ പി.കെ.ബഷീർ, എൻ. ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി, കെ.പി.എ.മജീദ് എന്നിവരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

English Summary: CM Pinarayi Vijayan on madrasa teachers salary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA