പാട്ടുപാടി പിഴയിടീക്കും പിടിയിലായ ലംഘകരേ; നിയന്ത്രണം ലംഘിക്കുന്നവർക്ക് പൊലീസിന്റെ ശിക്ഷ

kambam-police-music
കമ്പത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചവരെക്കൊണ്ട് പാട്ടുപാടിക്കുന്നു.
SHARE

കുമളി ∙ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കു പുതിയ ശിക്ഷയുമായി കമ്പം പൊലീസ്. നിയമം ലംഘിക്കുന്നവരിൽനിന്നു പിഴ ഈടാക്കുകയും ശകാരിക്കുകയും ചെയ്തിട്ടും രക്ഷയില്ലാതെ വന്നതോടെയാണ് ഇത്തരക്കാരെ പിടികൂടി പാട്ടുപാടിക്കുക എന്ന തന്ത്രം പൊലീസ് പ്രയോഗിച്ചത്.

കഴിഞ്ഞ ദിവസം നിയമം ലംഘിച്ച 12 പേരെ സ്റ്റേഷൻ പരിസരത്തെ പുൽത്തകിടിയിൽ അകലം പാലിച്ച് നിരത്തിയിരുത്തി. സമീപത്തെ ക്ഷേത്രത്തിൽനിന്നു നാഗസ്വര കച്ചേരിക്കാരെ വരുത്തി ഒരു മണിക്കൂറോളം കച്ചേരിയും ബോധവൽക്കരണ ക്ലാസും. പിടിയിലായവരെക്കൊണ്ട് കച്ചേരിക്കിടെ പാട്ടുകളും പാടിപ്പിച്ചു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു.

കമ്പം നോർത്ത് സിഐ കെ. ശിലൈമണിയാണ് പുത്തൻപരീക്ഷണം നടത്തിയത്. ലോക്ഡൗൺ കാലത്ത് പലർക്കും വരുമാനമില്ലാത്തതിനാൽ ഫൈൻ അടപ്പിക്കാതെ ഇവരെ ഉപദേശിച്ചു വിട്ടയച്ചു.

English Summary: Kambam police punishment for covid restrictions violation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA