നിയമസഭാ സമ്മേളനം പിരിഞ്ഞു

kerala-assembly-1248
നിയമസഭാ മന്ദിരം
SHARE

തിരുവനന്തപുരം ∙ ധനവിനിയോഗ ബില്ലും വോട്ട് ഓൺ അക്കൗണ്ടും പാസാക്കി പതിനഞ്ചാം  നിയമസഭയുടെ ആദ്യ സമ്മേളനം  അനിശ്ചിതകാലത്തേക്കു പിരിഞ്ഞു.

വോട്ട് ഓൺ അക്കൗണ്ട്, ധനവിനിയോഗ ബിൽ   എന്നിവ ചർച്ച ചെയ്താണു പാസാക്കിയത്. ധനകാര്യ ബിൽ അവതരിപ്പിക്കുകയും ചെയ്തു. ജൂലൈ 31 വരെയുള്ള വോട്ട് ഓൺ അക്കൗണ്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്തു പാസാക്കിയതിനാൽ  ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള വോട്ട് ഓൺ അക്കൗണ്ടാണ് പാസാക്കിയത്. പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിച്ചെങ്കിലും സഭാസമ്മേളനം ചേരുന്നതിലെ അനിശ്ചിതത്വം പരിഗണിച്ചാണ് ഇപ്പോൾ പാസാക്കുന്നതെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാലും സ്പീക്കർ എം.ബി.രാജേഷും വിശദീകരിച്ചു. കോവിഡ് സാഹചര്യത്തിൽ ജൂലൈ 31നു മുൻപ് ബജറ്റ് പാസാക്കിയില്ലെങ്കിൽ ഭരണ പ്രതിസന്ധി വരും. ഒക്ടോബർ വരെയുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയാലും ബജറ്റ് പാസാക്കുന്നതോടെ അതിനു പ്രസക്തി ഉണ്ടാകില്ലെന്നും ധനമന്ത്രി അറിയിച്ചു. വോട്ട് ഓൺ അക്കൗണ്ട് 35നെതിരെ 90 വോട്ടുകൾക്കാണു പാസാക്കിയത്.

English Summary: Kerala assembly concluded

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA