കെ.എൻ. വിശ്വനാഥൻ അന്തരിച്ചു

viswanathan
വിശ്വനാഥൻ
SHARE

ചെങ്ങന്നൂർ ∙ എഐസിസി അംഗവും നായർ സർവീസ് സൊസൈറ്റി മുൻ റജിസ്ട്രാറുമായ വെൺമണി കൂരച്ചാലിൽ കെ.എൻ.വിശ്വനാഥൻ (71) അന്തരിച്ചു. ഇന്നലെ പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.

കെഎസ്‌യു ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ദേശീയ സെക്രട്ടറി, കെപിസിസി നിർവാഹക സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 16 വർഷം എൻ എസ്എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റായിരുന്നു.

കോടുകുളഞ്ഞി രാജരാജേശ്വരി സീനിയർ സെക്കൻഡറി സ്കൂൾ സ്ഥാപകനും മാനേജരുമാണ്. ഭാര്യ: ശാരദ വിശ്വനാഥൻ. മക്കൾ: ഉണ്ണിക്കൃഷ്ണ പിള്ള, ഗോപാൽകൃഷ്ണ പിള്ള. മരുമക്കൾ: ശ്രീലക്ഷ്മി, സൈലി (എല്ലാവരും യുഎസ്).

English Summary: KN Viswanathan passes away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA