ബൈക്കിൽ ടിപ്പറിടിച്ച് സഹോദരങ്ങളുടെ മക്കൾ മരിച്ചു

ananthu-krishna-sneha
അനന്തു കൃഷ്ണ, സ്നേഹ
SHARE

മുക്കം (കോഴിക്കോട്) ∙ സ്കൂളിൽ നിന്നു പുസ്തകം വാങ്ങി ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനിയും പിതൃസഹോദരി പുത്രനും ടിപ്പറിടിച്ച് മരിച്ചു.

അഗസ്ത്യൻമൂഴി തടപറമ്പിൽ പ്രമോദിന്റെയും ശ്രീകലയുടെയും മകൾ സ്നേഹ (14) പ്രമോദിന്റെ സഹോദരി പ്രസീലയുടെയും കൃഷ്ണൻകുട്ടിയുടെയും മകൻ അനന്തു കൃഷ്ണ (21) എന്നിവരാണ് മരിച്ചത്.കുറ്റിപ്പാല മാമ്പറ്റ ബൈപാസിൽ കയ്യിട്ടാപൊയിൽ പുറ്റാട്ട് റോഡിന് സമീപം ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. 

മുക്കം ഓർഫനേജ് ഗേൾസ് ഹൈസ്കൂളിൽ നിന്നു പുസ്തകങ്ങൾ വാങ്ങി അനന്തുവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സ്നേഹ. അനന്തു പ്ലസ് ടു പഠനം     പൂർത്തിയാക്കിയിരുന്നു. അനന്തുവിന്റെ സഹോദരി ആരതി. സ്നേഹയുടെ സഹോദരി മേഖ. സംസ്കാരം ഇന്ന്.

English Summary: Bike accident, two deaths

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA