ADVERTISEMENT

തിരുവനന്തപുരം ∙ വിഷമില്ലാത്ത പച്ചക്കറി വീട്ടുവളപ്പിൽ വിളയിക്കാൻ കൃഷി വകുപ്പു നടപ്പാക്കുന്ന ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ ഈ വർഷത്തെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റ് അങ്കണത്തിൽ തക്കാളി‍ത്തൈ നട്ടു നിർവഹിച്ചു. മന്ത്രി പി.പ്രസാദ് അധ്യക്ഷനായി.

70 ലക്ഷം കുടുംബങ്ങളെയാണ് ഇത്തവണ പങ്കാളി‍യാക്കുന്നത്. 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി തൈക‍ളുമാണ് ഈ മാസം സൗജന്യമായി വിതരണം ചെയ്യുന്നത്. ഓണം മുന്നിൽകണ്ട് എല്ലാ കുടുംബങ്ങളിലും സുരക്ഷിത ഭക്ഷണലഭ്യത ഉറപ്പുവരുത്തുകയാണു ലക്ഷ്യം.

English Summary: Onam vegetable planting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com