ആർടിപിസിആർ: നിരക്ക് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

covid-test-1
പ്രതീകാത്മക ചിത്രം
SHARE

കൊച്ചി ∙ ആർടിപിസിആർ ടെസ്റ്റ് നിരക്ക് സംസ്ഥാന സർക്കാരുകൾക്ക് നിശ്ചയിക്കാമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

ടെസ്റ്റിന്റെ നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കിയ ഉത്തരവിനെതിരെ തിരുവനന്തപുരം ദേവി സ്‌‌കാൻസ് പ്രൈവറ്റ് ലിമിറ്റഡ് അടക്കം സ്വകാര്യ ലാബുകൾ നൽകിയ അപ്പീലിലാണ് കേന്ദ്ര സർക്കാർ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. അയൽ സംസ്ഥാനങ്ങളിലടക്കം ഒട്ടേറെ സംസ്ഥാനങ്ങളിൽ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്നു കോടതി വാക്കാൽ പറഞ്ഞു. എന്നാൽ സർക്കാർ സഹായമില്ലാതെ ഇതു സാധ്യമല്ലെന്നു ലാബുകൾ വാദിച്ചു. തുടർന്നു നിരക്ക് നിർണയിക്കുന്നതിൽ കേന്ദ്ര സർക്കാർ വിശദീകരണം രേഖാമൂലം നൽകാൻ നിർദേശിച്ച് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ ഇന്നു വീണ്ടും പരിഗണിക്കാൻ മാറ്റി.

English Summary: Centre on RTPCR test rate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA