ADVERTISEMENT

കോഴിക്കോട് ∙ മരംകൊള്ളയ്ക്കു വഴിവച്ച ഒക്ടോബർ 24ലെ ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കിയത്, ഇതേ ഉത്തരവിന് അടിസ്ഥാനമായ മാർച്ചിലെ സർക്കുലർ റദ്ദാക്കണമെന്ന ശുപാർശ തള്ളിക്കൊണ്ട്. അതിനു വഴിവച്ചതാകട്ടെ, അന്നത്തെ റവന്യു മന്ത്രിയുടെ ഓഫിസിൽ നിന്നെത്തിച്ച 2 പേജുള്ള കുറിപ്പും. വനം വകുപ്പിന്റെ അഭിപ്രായം ആരായാതെയും നിയമോപദേശം പരിഗണിക്കാതെയുമാണു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവു പുറത്തിറക്കിയത്.

കഴിഞ്ഞ വർഷം മാർച്ച് 11നു റവന്യു വകുപ്പ് ഇറക്കിയ സർക്കുലറിൽ (യു3– 187–2019– റവന്യു) പട്ടയ ഭൂമിയിൽ നിലനിർത്തിയ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം ഉടമയ്ക്കാണെന്നും അവ മുറിക്കാവുന്നതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ ഒരു പരിസ്ഥിതി സംഘടന കേസിനു പോയി. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർമാരും റിപ്പോർട്ടുകൾ നൽകി. 

തുടർന്നു സർക്കുലർ റദ്ദാക്കുന്നതാണ് ഉത്തമമെന്ന് റവന്യു അണ്ടർ സെക്രട്ടറി ഫയലിൽ എഴുതി. എന്നാൽ ഇതു പരിഗണിക്കാതെ പ്രിൻസിപ്പൽ സെക്രട്ടറി, ഫയൽ മന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചു. തിരിച്ചെത്തിയ കുറിപ്പിൽ മരം മുറിക്കാൻ അനുവദിച്ച് ഉത്തരവിടണമെന്ന നിർദേശം ഉൾപ്പെടുത്തിയിരുന്നു. തുടർന്നാണ് മരംവെട്ടിനെതിരെ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർ അച്ചടക്ക നടപടി നേരിടേണ്ടി വരും എന്ന ഭീഷണി ഉൾപ്പെടുത്തി ഒക്ടോബർ 24ന് 261–2020 നമ്പർ ഉത്തരവ് ഇറങ്ങിയത്.

English Summary: Wood smuggling case, revenue department order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com