ADVERTISEMENT

തൃശൂർ ∙ കൊടകര കുഴൽപണ കവർച്ചാക്കേസിൽ പൊലീസ് പിടിച്ചെടുത്ത 1.4 കോടി രൂപയും കാറും വിട്ടുകിട്ടാൻ ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. 15നു റിപ്പോർട്ട് നൽകാൻ പൊലീസിനോടു കോടതി നിർദേശിച്ചു.

കവർച്ച ചെയ്യപ്പെട്ട 3.5 കോടി രൂപയിൽ 25 ലക്ഷം രൂപ തന്റേതാണെന്ന് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, 3.25 കോടി രൂപ ഡൽഹിയിൽ ബിസിനസ് ആവശ്യത്തിനായി സുഹൃത്ത് ഏൽപിച്ചതാണന്നു ധർമരാജൻ, കാർ തന്റേതാണെന്നു ഡ്രൈവർ ഷംജീർ എന്നിവരാണു കോടതിയിൽ ഹർജി നൽകിയത്. ഇതിനായി തയാറാക്കിയ രേഖകളും ഹാജരാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 3 പേർക്കും വേണ്ടി ധർമരാജൻ സമർപ്പിച്ച ഒറ്റ ഹർജി കോടതി മടക്കിയിരുന്നു. പിന്നീട് 3 പേരും പ്രത്യേകം ഒപ്പിട്ട ഹർജികൾ സമർപ്പിക്കുകയായിരുന്നു.

ഹർജി സാങ്കേതികമായി പരിശോധിച്ച കോടതി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് ഇതിന്റെ കോപ്പി നൽകുകയും പൊലീസ് റിപ്പോർട്ട് തേടുകയുമായിരുന്നു. 15നു റിപ്പോർട്ട്് സമർപ്പിക്കണം. ഏപ്രിൽ 3നു പുലർച്ചെയാണു ദേശീയപാതയിൽ കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടിരൂപ കവർന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ധർമരാജൻ ഡ്രൈവർ ഷംജീറിനെക്കൊണ്ട് പൊലീസിൽ പരാതി നൽകിയ കേസിൽ പിന്നീടു നടന്ന അന്വേഷണമാണു 3.5 കോടി രൂപയുണ്ടെന്ന വിവരം പുറത്തു കൊണ്ടുവന്നത്. 

പണം ബിജെപി തിരഞ്ഞെടുപ്പു പ്രചാരണത്തിനു രഹസ്യമായി കൊണ്ടുവന്നതാണെന്ന് ആരോപണം ഉയർന്നതിനെത്തുടർന്നു ബിജെപിയുടെ സംസ്ഥാന നേതാക്കൾ അടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

English Summary: Court seeks report on Kodakara case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com