പുതുപ്പള്ളി ഹൗസ്, പുതുപ്പള്ളി പി.ഒ: മണ്ഡലത്തിൽ വീടുവയ്ക്കാൻ ഉമ്മൻ ചാണ്ടി

oommen-chandy
SHARE

കോട്ടയം ∙ തിരുവനന്തപുരത്തെ ജഗതിയിലാണ് ഉമ്മൻ ചാണ്ടിയുടെ ‘പുതുപ്പള്ളി ഹൗസ്’. അധികം താമസിയാതെ പുതുപ്പള്ളിക്കും ഈ വിലാസം സ്വന്തമാകും. പുതുപ്പള്ളിയിൽ കുടുംബവിഹിതമായി കിട്ടിയ സ്ഥലത്തു വീടു വയ്ക്കാൻ ഉമ്മൻ ചാണ്ടി ഒരുങ്ങുന്നു.

തറവാടായ കരോട്ടു വള്ളക്കാലിൽ വീടിന് അൽപം അകലെ പുതുപ്പളളി ജംക്‌ഷനിലാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബ വിഹിതമായ ഒരേക്കർ ഭൂമി. എംഎൽഎമാർക്കുള്ള ഭവന വായ്പ ഉപയോഗിച്ച് ഇവിടെ വീടു നിർമിക്കാനാണ് ആലോചന. വീടിനോടു ചേർന്നു തന്നെ എംഎൽഎ ഓഫിസും നിർമിക്കുന്നുണ്ട്. നിലവിൽ ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളി മണ്ഡലത്തിൽ എംഎൽഎ ഓഫിസ് ഇല്ല.

‘പുതുപ്പള്ളിയിൽ വീടു വയ്ക്കാൻ ആലോചനയുണ്ട്. ഉടനെയല്ല’– ഉമ്മൻ ചാണ്ടി പറഞ്ഞു. പുതുപ്പള്ളിയോടൊപ്പം എഴുതിച്ചേർത്ത പേരാണ് ഉമ്മൻ ചാണ്ടിയുടേത്. ‘ഉമ്മൻ ചാണ്ടി, പുതുപ്പള്ളി പിഒ’ എന്ന വിലാസത്തിലാണ് കത്തുകൾ എത്തുന്നത്.

അനുജൻ അലക്സ് ചാണ്ടിയാണ് ഇപ്പോൾ തറവാട്ടിൽ താമസിക്കുന്നത്. സഹോദരി വത്സ തൊട്ടടുത്തു താമസിക്കുന്നു. എംഎൽഎ ആയപ്പോഴാണ് ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തേക്കു താമസം  മാറ്റിയത്.

English Summary: Oommen Chandy to build new home in Puthuppally

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA