കോവിഡ്: കേരളത്തിൽ 25,000 മരണമെന്ന് യുഎസ് റിപ്പോർട്ട്

covid
പ്രതീകാത്മക ചിത്രം.
SHARE

തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് ബാധിച്ച് ഇതുവരെ 25,000 പേരിലധികം മരിച്ചിട്ടുണ്ടാവാമെന്ന് യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ആരോഗ്യ ഗവേഷണ വിഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്യുവേഷന്റെ (ഐഎച്ച്എംഇ) റിപ്പോർട്ട്. മരണനിരക്ക് കുറഞ്ഞു തുടങ്ങിയെങ്കിലും ഒക്ടോബറിനകം ആകെ മരണം 30,000 കടക്കും. കർശനമായ പ്രതിരോധ നടപടികളെടുത്തില്ലെങ്കിൽ 40,000 കവിഞ്ഞേക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.

കേരളത്തിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായ മേയ് അവസാന വാരം പ്രതിദിനം നാനൂറിലേറെ മരണങ്ങൾ വരെ നടന്നിരിക്കാം. എന്നാൽ, ഔദ്യോഗികമായി സ്ഥിരീകരിച്ചത് ഇതിന്റെ പകുതിയോളം മാത്രം. നിലവിൽ പ്രതിദിന മരണനിരക്ക് 200 ൽ താഴെയായിട്ടുണ്ട്. ഓഗസ്റ്റിൽ ഇത് 50 ൽ താഴെയെത്തണം. കേരളത്തിലെ പ്രതിദിന കോവിഡ് നിരക്കും ഓഗസ്റ്റോടെ കുറഞ്ഞു തുടങ്ങുമെന്നു പ്രൊജക്‌ഷൻ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും പ്രൊജക്‌ഷൻ റിപ്പോർട്ട് ഐഎച്ച്എംഇ തയാറാക്കിയിട്ടുണ്ട്.

English Summary: Covid death in Kerala; US report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA