ADVERTISEMENT

ആലപ്പുഴ ∙ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. രാഹുൽ മാത്യുവിനെ ഡ്യൂട്ടിക്കിടെ സിവിൽ പൊലീസ് ഓഫിസർ മർദിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ദിവസവും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്നും ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് നിർദേശിച്ചിട്ടുണ്ട്. 

പ്രതിയെ 40 ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ ഡോക്ടർമാർ കടുത്ത പ്രതിഷേധത്തിലാണ്. ഇതിനിടെ ഡോ. രാഹുൽ ഇന്നലെ മുതൽ ഒരാഴ്ചത്തേക്ക് അവധിയിൽ പോയി. അതിനു മുൻപ് ജോലി രാജിവയ്ക്കുമെന്നു സൂചിപ്പിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പെഴുതിയെങ്കിലും പിന്നീടു പിൻവലിച്ചു. തന്റെ മുൻകാല സിപിഎം ബന്ധം പറഞ്ഞും വേണ്ട പിന്തുണ ലഭിച്ചില്ലെന്നു കാണിച്ചുമായിരുന്നു പോസ്റ്റ്.

ഇന്നു രാവിലെ 10 മുതൽ 11 വരെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഒപി ബഹിഷ്കരിക്കാൻ കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. ഇ–സഞ്ജീവനി അടക്കമുള്ള സ്പെഷാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളുമാണ് ബഹിഷ്കരിക്കുക. .

അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐപി ചികിത്സ, കോവിഡ് ചികിത്സയും എന്നിവയ്ക്ക് മുടക്കമുണ്ടാവില്ല. സമരപരിപാടികൾക്ക് ഇന്ത്യൻ മെ‍ഡിക്കൽ അസോസിയേഷനും (ഐഎംഎ) കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചു. ഐഎംഎ നേതാക്കൾ ഇന്നലെ മുഖ്യമന്ത്രിയെക്കണ്ടു ചർച്ച നടത്തുകയും ചെയ്തു. 

English Summary: Crime branch to investigate doctor attack case Alappuzha

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com