ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ 12 മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കി. ഇനിമുതൽ സിംഗിൾ ഡ്യൂട്ടി 12 മണിക്കൂർ ജോലി സമയമാണ്. ഡബിൾ ഡ്യൂട്ടി സമ്പ്രദായം നിർത്തലാക്കാനും തീരുമാനിച്ചു. വളരെ അത്യാവശ്യമാണെങ്കിൽ മാത്രം ഡബിൾ ഡ്യൂട്ടിയെന്നതാണ് നിർദേശം. ഡ്രൈവർമാർക്ക് സ്റ്റിയറിങ് ഡ്യൂട്ടി ഏഴ് മണിക്കൂർ എന്നത് 8 മണിക്കൂറും പരമാവധി 10 മണിക്കൂറുമെന്നതാണ് പുതിയ വ്യവസ്ഥ. ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്താൽ മതി.  എന്നാൽ ഗതാഗതകുരുക്കിൽപ്പെട്ട് വാഹനം ഓടിയെത്തുന്ന സമയം വച്ച് ഇൗ ഡ്യൂട്ടി സമയം പോരെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ നിലപാട്.  ഓർഡിനറി ബസുകളുടെ 8 മണിക്കൂർ മാത്രം പര്യാപ്തമായ സർവീസുകൾക്ക്  പഴയ സമ്പ്രദായം തുടരാം. 

8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്ന തൊഴിൽ മാനദണ്ഡം നിലനിൽക്കുന്ന ഒരു രാജ്യത്ത് 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഉത്തരവ് അംഗീകരിക്കാനാവില്ലെന്നാണ് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നിലപാട്. ഇന്നലെ പ്രതിഷേധവും  സംഘടനകൾ നടത്തി

പെൻഷൻ ഇന്ന്: കെഎസ്ആർടിസി പെൻഷൻ വിതരണം ഇന്നലെ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. പെൻഷൻ വിതരണം ചെയ്യുന്ന സഹകരണ ബാങ്കുകൾക്ക് ഇന്നലെ പ്രവൃത്തിദിനമായിരുന്നില്ല. ഇതാണ് തടസ്സമായത്. വിതരണം  ഇന്ന് നടക്കും. ജൂണിലെ പെൻഷനാണ് ഒരു മാസം വൈകി ഇപ്പോൾ നൽകുന്നത്.

English Summary: New duty schedule in KSRTC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com