ADVERTISEMENT

കോഴിക്കോട്∙ പ്രധാന റാങ്ക് പട്ടികകളുടെ കാലാവധി അവസാനിക്കാൻ രണ്ടാഴ്ച മാത്രം അവശേഷിക്കെ ഉദ്യോഗാർഥികൾ വീണ്ടും സമരരംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നാണ് ആരോപണം. നിയമനങ്ങൾ വേഗത്തിലാക്കുമെന്നു പറഞ്ഞെങ്കിലും ഏതാനും ജില്ലകളിൽ ഒഴികെ നിയമനം കാര്യമായി നടന്നിട്ടില്ല. എൽപിഎസ്എ, യുപിഎസ്എ, എച്ച്എസ്എ അധ്യാപക തസ്തികകളുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ സമരം തുടങ്ങിക്കഴിഞ്ഞു. 

എൽഡി ക്ലാർക്ക് പട്ടികയിലുള്ളവർ 22നു സെക്രട്ടേറിയറ്റിനു മുൻപിൽ സമരം തുടങ്ങുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ച കൂടി കാത്തിരുന്ന ശേഷം സമരത്തിലേക്കു നീങ്ങാനാണു ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽജിഎസ്) പട്ടികയിലുള്ളവരുടെ തീരുമാനം. പുതിയ റാങ്ക് പട്ടികകൾ നിലവിൽ വരുന്നതു വരെ ഇപ്പോഴത്തെ പട്ടികകളുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. 

സംസ്ഥാനത്തെ ഏറ്റവും വലിയ റാങ്ക് പട്ടികകളായ എൽഡിസി, എൽജിഎസ് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് 3ന് അവസാനിക്കും. എൽജിഎസ് പട്ടികയിൽ ഉൾപ്പെട്ടവരാണ് ഏതാനും മാസം മുൻപു സെക്രട്ടേറിയറ്റിനു മുൻപിൽ സമരം നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു സർക്കാർ ഒട്ടേറെ ഉറപ്പുകൾ നൽകി സമരം അവസാനിപ്പിക്കുകയായിരുന്നു.

English Summary: PSC appointment delays

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com