പ്രൈമറി സ്കൂളുകൾ തുറക്കൽ: തീരുമാനം നിർദേശം ലഭിച്ചശേഷം

പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം ∙ പ്രൈമറി സ്കൂളുകൾ തുറക്കാമെന്ന് ഐസിഎംആർ ശുപാർശ ചെയ്തെങ്കിലും സംസ്ഥാന സർക്കാർ തീരുമാനം ഉടനുണ്ടാകില്ല. കേന്ദ്ര സർക്കാർ ഔദ്യോഗിക നിർദേശം നൽകിയ ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണു വിദ്യാഭ്യാസ വകുപ്പ്. തയാറെടുപ്പുകൾ സംബന്ധിച്ചു വിദഗ്ധ ചർച്ച നടത്തും. 

കേരളത്തിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് ഉചിതമല്ലെന്നാണു വകുപ്പിന്റെ വിലയിരുത്തൽ. വ്യാപനം കുറവുള്ള മേഖലകളിൽ മാത്രം നിയന്ത്രണങ്ങളോടെ തുറക്കാനുള്ള സാധ്യത തേടും. മറ്റു സംസ്ഥാനങ്ങളുടെ നടപടി കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. 

∙ ‘‘ ഐസിഎംആറിന്റെ മാർഗനിർദേശം സ്വാഗതാർഹമാണ്. എന്നാൽ സ്കൂൾ തുറക്കുന്നതു സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ മാർഗരേഖ വരേണ്ടതുണ്ട്. കേരളം സ്കൂളുകൾ തുറക്കാൻ സജ്ജമാണ്. 7000 അധ്യാപകരെ പുതുതായി നിയമിച്ചു. അധ്യാപകരെ കോവിഡ് ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടും’’ - മന്ത്രി വി.ശിവൻകുട്ടി

English Summary: Kerala in no hurry to open schools

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA