ഇടുക്കി ഡാമിൽ മീൻപിടിക്കാൻ പോയ സഹോദരൻമാരെ കാണാതായി

SHARE

കുളമാവ് ∙ ഇടുക്കി ഡാമിൽ മീൻ പിടിക്കാൻ പോയ സഹോദരൻമാർ തിരിച്ചെത്തിയില്ലെന്നു ബന്ധുക്കൾ. ചക്കിമാലി കോഴിപ്പുറത്ത് ബിജു (38), ബിനു (36) എന്നിവരാണ് ഇന്നലെ രാവിലെ 5ന് ഡാം റിസർവോയറിൽ വള്ളത്തിൽ മീൻ പിടിക്കാൻ പോയത്. സാധാരണ ഉച്ചയോടെ ഇവർ മടങ്ങിയെത്തിയിരുന്നു. എന്നാൽ ഇന്നലെ വൈകിയും എത്തിയിട്ടില്ല. മൊബൈൽ ഫോണുകൾ റിങ് ചെയ്യുന്നുണ്ട്.

ജില്ലാ കലക്ടറുടെ നിർദേശപ്രകാരം അഗ്നിശമനസേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ  തിരച്ചിൽ നടക്കുന്നുണ്ട്. മഞ്ഞും മഴയും കാറ്റും മൂലം തിരച്ചി‍ൽ ദുഷ്കരമാണ്. കുളമാവ് ചക്കിമാലി, മുല്ലക്കാനം പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ.  വനമായതിനാൽ പ്രദേശത്ത് രാത്രി എത്തുന്നത് അപകടകരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊടുംവനത്തി‍ൽ ആനക്കാടിനുള്ളിലാണ് ഈ പ്രദേശം.

English Summary: Brothers missing near Idukki dam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA