പബ്ജി കളിക്കാൻ അമ്മ അറിയാതെ അക്കൗണ്ടിൽനിന്ന് പിൻവലിച്ചത് ഒരു ലക്ഷം

pubg
SHARE

കോഴിക്കോട് ∙ ഓൺലൈൻ ഗെയിം കളിക്കാനായി അമ്മ അറിയാതെ അക്കൗണ്ടിൽനിന്നു മക്കൾ പിൻവലിച്ചത് ഒരു ലക്ഷത്തിലധികം രൂപ. അക്കൗണ്ടിൽ നിന്നു പണം നഷ്ടമാകുന്നതായി വീട്ടമ്മ കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. 

തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഒൻപതിലും പത്തിലും പഠിക്കുന്ന 2 മക്കളും ബന്ധുവായ കുട്ടിയും ഓൺലൈൻ ഗെയിമിനായി പണം ചെലവഴിച്ചതായി കണ്ടെത്തിയത്. വീട്ടമ്മയുടെ ഭർത്താവ് വിദേശത്താണ്. ഓൺലൈൻ പഠനത്തിനാണ് മക്കൾക്ക് സ്മാർട്ട് ഫോണും ടാബും വാങ്ങി നൽകിയത്. നിരോധിച്ച ‘പബ്ജി’യാണ് ഇവർ കളിച്ചിരുന്നതെന്നു സൈബർ പൊലീസ് പറയുന്നു. 

ഗെയിമിന്റെ പുതിയ ഘട്ടങ്ങൾ പിന്നിടാൻ മൂവർക്കും പണം വേണ്ടി വന്നു. അമ്മയുടെ ഇന്റർനെറ്റ് ബാങ്കിങ് പാസ്‍വേഡും മറ്റു വിവരങ്ങളും അറിയാവുന്ന കുട്ടികൾ അക്കൗണ്ടിൽനിന്നു പണം എടുക്കുകയായിരുന്നു. വീട്ടമ്മ പൊലീസിൽ പരാതി നൽകിയപ്പോഴും മൂവരും ഇക്കാര്യം അറിയിച്ചില്ല. പിന്നീട് സൈബർ സെൽ ഇൻസ്പെക്ടർ പി.രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്താകുന്നത്.

English Summary: Children withdraws one lakh rupees from mothers bank account to play online game

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA