ADVERTISEMENT

തിരുവനന്തപുരം ∙ ഇന്നു കേരളത്തിൽ പരക്കെ മഴയ്ക്കു സാധ്യത. പാലക്കാട്, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കിയിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ ശക്തമായ മഴയും ലഭിക്കും.

ഇന്നു രാത്രിയിലും 2.9 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പുലർത്തണം. 25 വരെ അറബിക്കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും നിർദേശമുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം നാളെ രൂപം കൊള്ളും. അതിന്റെ തുടർച്ചയായി അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി 26 വരെ കേരളത്തിൽ മഴ തുടരുമെന്നാണു വിലയിരുത്തൽ.

English Summary: Heavy rain expected in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com