തുടർച്ചയായ രണ്ടാം വർഷവും മുടങ്ങി, നെഹ്റു ട്രോഫി ജലോത്സവം

boat-race-nadumbagam
ഫയൽ ചിത്രം
SHARE

ആലപ്പുഴ ∙ തുടർച്ചയായ രണ്ടാം വർഷവും നെഹ്റു ട്രോഫി ജലോത്സവം നടക്കില്ല. കോവിഡ് വ്യാപന സാഹചര്യത്തിൽ ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾ നടത്തേണ്ടെന്ന സർക്കാർ നിർദേശമനുസരിച്ചാണ് ജലോത്സവം മാറ്റിവയ്ക്കുക.

പതിവനുസരിച്ച് ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്റു ട്രോഫി ജലോത്സവം നടക്കേണ്ടത്. പ്രളയകാലത്തിനു ശേഷം പ്രതീക്ഷകളോടെ തുടങ്ങിവച്ച ചാംപ്യൻസ് ബോട്ട് ലീഗും (സിബിഎൽ) ഇത്തവണ നടത്താൻ സാധ്യതയില്ലെന്നു ടൂറിസം ഡയറക്ടർ വി.ആർ.കൃഷ്ണതേജ ‘മനോരമ’യോടു പറഞ്ഞു.

കലക്ടർ അധ്യക്ഷനായ നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റി ആണ് നെഹ്റു ട്രോഫി ജലോത്സവം സംഘടിപ്പിക്കുന്നത്. ഇത്തവണ നെഹ്റു ട്രോഫി ജലോത്സവത്തെക്കുറിച്ച് ആലോചനപോലും നടത്തിയിട്ടില്ല. 2020ൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം ജലോത്സവം മാറ്റിവച്ചു.

English Summary: Nehru trophy boat race cancelled

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA