ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിൽ റജിസ്റ്റർ ചെയ്യപ്പെടുന്ന പോക്സോ കേസുകളിൽ 4.4% മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്സഭയെ അറിയിച്ചു. ദേശീയ തലത്തിൽ 11.87% ശിക്ഷിക്കപ്പെടുന്നുണ്ട്. 2015 നും 2019 നും ഇടയ്ക്കുള്ള ക്രൈം റെക്കോർഡ് ബ്യൂറോ രേഖകൾ അടിസ്ഥാനമാക്കിയാണിത്. ഇതു സംബന്ധിച്ച് ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 

2018 ൽ കേരളത്തിൽ 1153 കേസുകൾ റജിസ്റ്റർ ചെയ്യപ്പെടുകയും 1386 പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിൽ 964 കേസുകളിലാണ് കുറ്റപത്രം നൽകിയത്. അതിൽത്തന്നെ 77 കേസുകളിൽ 84 പേർക്കാണ് ശിക്ഷ ലഭിച്ചത്. 2019 ൽ 1283 കേസുകളിൽ 1009 പേർക്കു കുറ്റപത്രം നൽകി. ഇതിൽ 40 കേസുകളിൽ 42 പേർക്കാണ് ശിക്ഷ ലഭിച്ചത്. ആകെ 1443 പേരാണ് ആ വർഷം പോക്സോ കേസുകളിൽ കേരളത്തിൽ അറസ്റ്റിലായത്.

English Summary: Less pocso case accused punished in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com