ADVERTISEMENT

കോതമംഗലം ∙ ആ മഞ്ഞ തണൽവലയിലെ ചെറിയ വിടവിലൂടെ മരണം തന്നെ ഉറ്റുനോക്കുന്നതു ഡോ. മാനസ അറിഞ്ഞിരുന്നില്ല. നെല്ലിക്കുഴിയിലെ ഡെന്റൽ കോളജിനു സമീപം രഖിൽ വാടകയ്ക്കെടുത്ത മുറിയുടെ മുൻവശത്തെ തണൽവലയിൽ ഇയാൾ തന്നെ സൃഷ്ടിച്ച് വിടവിലൂടെയാണു മാനസയെ നിരീക്ഷിച്ചിരുന്നത്.

റോഡിനോടു ചേർന്നുള്ള കെട്ടിടത്തിൽ രണ്ടാം നിലയിലുള്ള 2 മുറികളിൽ ആദ്യത്തേതിലായിരുന്നു രഖിൽ താമസിച്ചിരുന്നത്. ഈ 2 മുറികൾക്കു മുന്നിലായി വെയിലടിക്കാതിരിക്കാൻ കെട്ടിട ഉടമ കെട്ടിയ തണൽവലയിലുണ്ടാക്കിയ വിടവാണു രഖിൽ നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നത്. 

ബലവത്തായ ഇഴകളുള്ള ഈ വലയിൽ കടുപ്പമേറിയ വസ്തുക്കളെന്തോ ഉപയോഗിച്ചാണ് കതകിനു നേരേ മുന്നിലായി വിടവ് ഉണ്ടാക്കിയത്. കോളജിൽനിന്ന് മാനസ പേയിങ് ഗെസ്റ്റായി താമസിക്കുന്ന വീട്ടിലേക്കു 100 മീറ്റർ ദൂരമാണുള്ളത്. കോളജിൽനിന്ന് ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ നിരപ്പു കഴിഞ്ഞാൽ പിന്നെ വഴി വലതുവശത്തേക്കു തിരിഞ്ഞു ചെറിയ ഇറക്കമാണ്. കൃത്യം ഈ തിരിവിന് എതിർവശത്താണ് രഖിൽ താമസിക്കുന്ന കെട്ടിടം. 

രണ്ടാം നിലയിലെ മുറിക്കു പുറത്തിറങ്ങി വിടവിലൂടെ നോക്കിയാൽ മാനസ കോളജിൽനിന്ന് ഇറങ്ങി കെട്ടിടത്തിന്റെ അടുത്തവരെ എത്തുന്നതു കാണാം. വളവു തിരിഞ്ഞ് ഇറക്കമിറങ്ങിയാൽ പിന്നെ നിരീക്ഷിക്കുന്നത് മുറിയുടെ ഇടതു വശത്തെ തുറന്നഭാഗം വഴിയാകും.

തണൽവലയുടെ മറവിലായതിനാൽ പുറമേ നിന്നു നോക്കിയാൽ ആർക്കും കാണാൻ കഴിയില്ല. തൊട്ടടുത്ത മുറിയിൽ മാസങ്ങളായി താമസക്കാരില്ലാതിരുന്നതും ഇയാളുടെ നീക്കങ്ങൾ എളുപ്പമാക്കി

English Summary: Rakhil used to continuously watch Manasa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com