ADVERTISEMENT

ബെംഗളൂരു ∙ കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന എല്ലാവർക്കും കർണാടക കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് (ആർടിപിസിആർ) നിർബന്ധമാക്കി. 2 ഡോസ് വാക്സീൻ എടുത്തവരായാലും 72 മണിക്കൂറിനിടെയുള്ള സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ അതിർത്തി കടക്കാനാകൂ. സ്വകാര്യ വാഹനങ്ങൾ, ബസ്, ട്രെയിൻ, വിമാന യാത്രികർക്കെല്ലാം നിബന്ധന ബാധകമാണ്. അതേസമയം, ദിവസേന കർണാടകയിൽ പോയി മടങ്ങുന്നവർക്ക് 15 ദിവസത്തിലൊരിക്കൽ എടുത്ത ആർടിപിസിആർ രേഖ മതി.

2 വയസ്സിൽ താഴെയുള്ള കുട്ടികൾ, ആരോഗ്യ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കു സർട്ടിഫിക്കറ്റ് ആവശ്യമില്ല. മരണം, ചികിത്സ തുടങ്ങി അടിയന്തര ആവശ്യങ്ങൾക്കായി കർണാടകയിൽ എത്തുന്നവരുടെ സാംപിൾ പരിശോധനയ്ക്കായി ശേഖരിക്കും. ആർടി പിസിആർ ഫലം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ഊർജിതമാക്കി.

English Summary: RT-PCR negative report mandatory for travellers from Kerala to Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com