ADVERTISEMENT

തിരുവനന്തപുരം ∙ ഓണം കണക്കിലെടുത്ത് സർക്കാർ ജീവനക്കാർക്ക് ഇൗ മാസം ബോണസും ഉത്സവ ബത്തയും മുൻകൂർ ശമ്പളവും നൽകുന്ന കാര്യത്തിൽ അനിശ്ചിതത്വം. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം, ഇവ വിതരണം ചെയ്യുന്നതിൽ ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല. ഭാഗികമായെങ്കിലും നൽകാൻ കഴിയുമോ എന്നാണു സർക്കാർ ആലോചിക്കുന്നത്.

മുഖ്യമന്ത്രിയുടെ നിലപാട് അനുസരിച്ചായിരിക്കും അന്തിമ തീരുമാനം. നിലവിലെ സാമ്പത്തികനില എല്ലാവരും മനസ്സിലാക്കണമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കഴിഞ്ഞ വർഷം ഓണം അഡ്വാൻസായി 15,000 രൂപ വരെയാണു നൽകിയത്. 27,360 രൂപ വരെ ശമ്പളമുള്ളവർക്ക് 4,000 രൂപ ബോണസും അതിലേറെ ശമ്പളമുള്ളവർക്ക് 2,750 രൂപ ഉത്സവബത്തയും നൽകി.

English Summary: Uncertainty in Bonus, Advance Salary of Government Employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com