ബിഗ് ടിക്കറ്റ്: സനൂപിനും 19 ചങ്ങാതിമാർക്കും 30 കോടി രൂപ

Sanoop-Sunil
സനൂപ് സുനിൽ
SHARE

ദോഹ∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി രൂപയുടെ (1.5 കോടി ദിർഹം) ഒന്നാം സമ്മാനം എറണാകുളം വൈറ്റില സ്വദേശി സനൂപ് സുനിലിനും (32) 19 കൂട്ടുകാർക്കും ലഭിച്ചു. ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാരായ 19 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ചേർന്ന സംഘം സനൂപിന്റെ പേരിലാണു ടിക്കറ്റെടുത്തത്. നടൻ ഹരിശ്രീ അശോകന്റെ മകൾ ശ്രീക്കുട്ടിയാണു സനൂപിന്റെ ഭാര്യ. മൂന്നുവയസ്സുകാരൻ മകനുണ്ട്. 

20 പേരും തുല്യമായി പങ്കിട്ടാണ് 1000 ദിർഹത്തിന്റെ (ഏകദേശം 20,000 രൂപ) ടിക്കറ്റ് ഓൺലൈനായി എടുത്തത്. സമ്മാനത്തുകയും തുല്യമായി വീതിക്കുമെന്നു സനൂപ് അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബറിൽ അമ്മയുടെ ചികിത്സയ്ക്കായി ജോലി വിട്ടു നാട്ടിലേക്കു പോകാനൊരുങ്ങിയപ്പോൾ രാജി സ്വീകരിക്കാതെ ഒപ്പം നിന്ന ലുലു മാനേജ്മെന്റിനാണ് ഈ ഭാഗ്യത്തിനും സനൂപ് നന്ദി അറിയിക്കുന്നത്. 

അമ്മയ്ക്കു സുഖമായതിനു ശേഷം മടങ്ങിയെത്തിയാൽ മതിയെന്ന് നിർദേശിച്ചതിനാൽ മാസങ്ങൾ നീണ്ട അവധി കഴിഞ്ഞ് ജനുവരിയിലാണു വീണ്ടും ജോലിയിൽ പ്രവേശിച്ചത്. ലുലുവിൽ പർച്ചേസറാണ്.

Content Highlight: Abu Dhabi big ticket

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA