ADVERTISEMENT

തിരുവനന്തപുരം ∙ ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിരക്കിന്റെ (ഐപിആർ) അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങൾ അടച്ചിടുന്ന കാര്യത്തിൽ അനിശ്ചിതത്വം. എല്ലാ ജില്ലകളിലെയും ജനസംഖ്യാനുപാതികമായ രോഗികളുടെ എണ്ണത്തെക്കുറിച്ചുള്ള പൂർണവിവരങ്ങൾ ഇന്നലെ വൈകിട്ടു വരെ സർക്കാരിനു ലഭിച്ചിട്ടില്ല. മിക്കയിടത്തും ജില്ലാതലത്തിൽ പട്ടിക തയാറാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയുടെ പട്ടിക ഇന്നലെ രാത്രി വരെ തയാറായിട്ടില്ല. ഒടുവിലത്തെ കണക്കു പ്രകാരം അടച്ചിടേണ്ടി വരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം 37 ആണ്. ഐപിആർ 10ൽ കൂടുതലുള്ള പഞ്ചായത്തുകളും നഗരസഭ, കോർപറേഷൻ വാർഡുകളുമാണ് അടയ്ക്കേണ്ടത്. ഇവിടെ ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളായിരിക്കും.

22,040 കോവിഡ്

തിരുവനന്തപുരം ∙ കേരളത്തിൽ ഇന്നലെ 22,040 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 13.49%. ഇന്നലെ 117 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 17,328.

English Summary: Confusion on covid IPR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com