ADVERTISEMENT

കോട്ടയം∙ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 30-ാം ഓർമദിനത്തിൽ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ മൂന്നിന്മേൽ കുർബാനയ്ക്ക് ബോംബെ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മുഖ്യ കാർമികത്വം വഹിച്ചു. ഫാ. അലക്സ് തോമസ്, ഫാ.ബിനു മാത്യൂസ് ഇട്ടി എന്നിവർ സഹകാർമികരായിരുന്നു. നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, കാതോലിക്കേറ്റ് അരമന മാനേജർ ഫാ.എം.കെ.കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

ബാവായുടെ രചനകളുടെ സമാഹാരമായ ‘ സ്പന്ദനങ്ങൾ’ കുന്നംകുളം അരമനയിൽ സീനിയർ മെത്രാപ്പോലീത്താ കുര്യാക്കോസ് മാർ ക്ലിമ്മീസ് ഡോ. തോമസ് മാർ അത്തനാസിയോസിനും ദേവലോകം അരമനയിൽ ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഡോ. ജോഷ്വാ മാർ നിക്കോദീമോസിനും പരുമല സെമിനാരിയിൽ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് എഴുത്തുകാരൻ ബെന്യാമിനും ചെങ്ങന്നൂർ ബഥേൽ അരമനയിൽ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ബാവായുടെ സഹപാഠി ജോൺ ദാനിയേൽ കോർഎപ്പിസ്‌ക്കോപ്പായ്ക്കു നൽകി പ്രകാശനം ചെയ്തു. ഡോ. എം.കുര്യൻ തോമസാണ് സമാഹാരം എഡിറ്റ് ചെയ്തത്.

English Summary: Baselios Marthoma Paulose 2 Catholicos 30th rememberance day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com