ADVERTISEMENT

മൂന്നാർ ∙ കഴി‍ഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എ. രാജയെ തോൽപിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ എംഎൽഎ എസ്. രാജേന്ദ്രനെതിരെയുള്ള പാർട്ടി കമ്മിഷൻ അന്വേഷണ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റിനു കൈമാറി. 

എ. രാജയ്ക്ക് എതിരെ രഹസ്യമായി വ്യാജ പ്രചാരണം നടത്തിയെന്നും സാമുദായിക വേർതിരിവ് സൃഷ്ടിച്ച് പാർട്ടി വോട്ടുകൾ ഇല്ലാതാക്കാൻ ശ്രമിച്ചെന്നും കമ്മിഷൻ കണ്ടെത്തി. മൂന്നാർ, മറയൂർ ഏരിയ കമ്മിറ്റി അംഗങ്ങളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. 

ഭൂരിപക്ഷം അംഗങ്ങളും രാജേന്ദ്രനെതിരെ തെളിവുകൾ നിരത്തി മൊഴി നൽകിയെന്നാണ് വിവരം. അടുത്ത ജില്ലാ സെക്രട്ടേറിയറ്റ് റിപ്പോർട്ട് ചർച്ചയ്ക്ക് എടുക്കുകയും രാജേന്ദ്രനെതിരെ ശക്തമായ നടപടിക്കു ശുപാർശ ചെയ്യുമെന്നുമാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്നതോടെ ഇടതു സ്ഥാനാർഥിയെ തോൽപിക്കാൻ എസ്.രാജേന്ദ്രൻ രഹസ്യ നീക്കങ്ങൾ നടത്തിയെന്ന ആരോപണം ശക്തമായിരുന്നു. തുടർന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് കഴിഞ്ഞ മാസം രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിച്ചത്. സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.വി. വർഗീസ്, വി.എൻ. മോഹനൻ എന്നിവരാണ് അംഗങ്ങൾ.

ഇതിനിടെ, രാജേന്ദ്രൻ സിപിഐയിലേക്കു പോകുമെന്ന അഭ്യൂഹം ശക്തമായി. ഇതു സംബന്ധിച്ച് രഹസ്യ ചർച്ചകളും സജീവമാണ്. 20 വർഷമായി മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും പാർട്ടി ശിക്ഷയെക്കാൾ വേദനാജനകമാണ് അതെന്നും എസ്. രാജേന്ദ്രൻ പറഞ്ഞു. പാർട്ടി ഏൽപിച്ച ചുമതലകൾ ആത്മാർഥതയോടെ നിർവഹിച്ചിട്ടുണ്ട്. 

സിപിഐയിലേക്കു പോകുന്നു എന്ന പ്രചാരണം മാധ്യമസൃഷ്ടി മാത്രമാണെന്നും അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു.

English Summary: CPM report against S. Rajendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com