ADVERTISEMENT

പാലക്കാട് ∙ കഴിഞ്ഞ സർക്കാരിന്റെ അവസാനവർഷം ലൈഫ് മിഷൻ ഭവനപദ്ധതിയിൽ ലഭിച്ച 8,94,906 അപേക്ഷകൾ ഇതുവരെ തുറന്നു പോലും നോക്കിയിട്ടില്ല. വീടില്ലാത്തവർ, വീടും സ്ഥലവും ഇല്ലാത്തവർ എന്നിങ്ങനെ തരംതിരിച്ചു ലഭിച്ച അപേക്ഷകളിൽ തുടർനടപടി എങ്ങനെ വേണമെന്നു പോലും തീരുമാനിച്ചിട്ടില്ല.

2020 സെപ്റ്റംബർ 30 വരെയാണു ഭവനപദ്ധതിക്കായി അപേക്ഷ സ്വീകരിച്ചത്. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ഏറെ കഷ്ടപ്പെട്ടാണ് അക്ഷയകേന്ദ്രങ്ങളിൽ ചെന്ന് അപേക്ഷകൾ നൽകിയത്. 2021 ഫെബ്രുവരി 11നു പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ച ശേഷം രേഖകളുടെ പരിശോധന, ഫീൽഡ് പരിശോധന, അപ്പീൽ നടപടികൾ എന്നിവ പൂർത്തീകരിച്ചു മേയ് 31ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്ന രീതിയിൽ സമയക്രമവും പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സമയക്രമം തെറ്റിയെങ്കിലും വീണ്ടും അധികാരത്തിലെത്തിയ ശേഷവും തുടർനടപടിയില്ല.

സാമ്പത്തിക പ്രതിസന്ധിയാണു സർക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഒരു വീടിനു 4 ലക്ഷം രൂപയാണു സർക്കാർ അനുവദിക്കുന്നത്. ഒരു വർഷം ഒരു ലക്ഷം വീടുകൾ അനുവദിക്കണമെങ്കിൽ പോലും 4,000 കോടി രൂപയെങ്കിലും കണ്ടെത്തേണ്ടി വരും. 

ഓരോ ജില്ലയിലും ലഭിച്ച അപേക്ഷകൾ

ജില്ല                     ഭവനരഹിതർ     ഭൂരഹിത – ഭവനരഹിതർ

 

തിരുവനന്തപുരം        73,286                  40,472

കൊല്ലം                    52,065                  28,397

പത്തനംതിട്ട             19,169                    7,720

ആലപ്പുഴ                  47,403                 14,770

കോട്ടയം                  29,097                  14,818

ഇടുക്കി                    44,551                  13,880

എറണാകുളം            34,187                   21,001

തൃശൂർ                    45,498                   29,935

പാലക്കാട്                97,613                   35,555

മലപ്പുറം                   58,767                   21,131

കോഴിക്കോട്             41,000                   12,712

വയനാട്                   29,957                    7817

കണ്ണൂർ                     27,023                   10,126

കാസർകോട്             25,043                   11,913

 

ആകെ                    6,24,659                2,70,247

Content Highlight: Life project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com