ADVERTISEMENT

കൂത്തുപറമ്പ് (കണ്ണൂർ) ∙ നെറ്റ്‌വർക് ലഭിക്കാത്തതിനാൽ മൊബൈൽ ഫോണുമായി ഉയരമുള്ള മരത്തിൽ കയറിയ വിദ്യാർഥിക്കു കൊമ്പ് ഒടിഞ്ഞു വീണു ഗുരുതരമായി പരുക്കേറ്റു.

ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ കണ്ണവം വനമേഖലയോടു ചേർന്നുള്ള പന്ന്യോട് ആദിവാസി കോളനിയിലെ സിന്ധു നിവാസിൽ പി.ബാബു - ഉഷ ദമ്പതികളുടെ മകൻ അനന്തു ബാബു(17) പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നട്ടെല്ലിനു പൊട്ടലുണ്ട്. പ്ലസ് വൺ അലോട്ട്മെന്റ് വിവരങ്ങൾ ഇന്റർനെറ്റിൽ തിരയുന്നതിനാണ് അനന്തു മരത്തിൽ കയറിയത്. ഇന്നലെ ഉച്ചയോടെയാണ് അപകടം. 

ഈ പ്രദേശത്തു മൊബൈൽ കവറേജ് ലഭിക്കുന്നില്ലെന്ന് പലവട്ടം പരാതിപ്പെട്ടിരുന്നു. മരങ്ങളുടെ മുകളിലോ ഏറുമാടത്തിലോ ഇരുന്നാണു കുട്ടികൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത്. വന്യമൃഗങ്ങളെ പേടിച്ച് മാതാപിതാക്കൾ കൂട്ടിരിക്കേണ്ട സ്ഥിതിയുമുണ്ട്.

English Summary: Student injured falling from tree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com