കേരളം 24 ദിവസംകൊണ്ട് ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കും: പഠനം

HIGHLIGHTS
  • ഏറ്റവും കൂടുതൽ ദിവസം വേണ്ടത് നാഗാലാൻഡിന്
Covid Vaccination
SHARE

തിരുവനന്തപുരം ∙ കേരളത്തിന് 24 ദിവസം കൊണ്ട് ഒന്നാം ഡോസ് വാക്സീൻ കുത്തിവയ്പ് പൂർത്തിയാക്കാനാകുമെന്ന് പഠനം. കഴിഞ്ഞ ഒരാഴ്ചത്തെ വാക്സീൻ വിതരണ ശരാശരിയുടെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടന കൺസൽറ്റന്റും ഹെൽത്ത് ഇക്കോണമിസ്റ്റുമായ റിജോ.എം.ജോൺ ആണ് വിവിധ സംസ്ഥാനങ്ങളിലെ ആദ്യ ഡോസ് സമയപ്പട്ടിക തയാറാക്കിയത്. 

ഹിമാചൽപ്രദേശ് 2 ദിവസത്തിനുള്ളിൽ ആദ്യ ഡോസ് കുത്തിവയ്പ് പൂർത്തിയാക്കി ഈ നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനമാകും. ഗോവയ്ക്ക് 15 ദിവസം കൊണ്ട് ലക്ഷ്യം നേടാം. കേരളത്തിനൊപ്പം ഉത്തരാഖണ്ഡ് (25 ദിവസം), ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (27), മധ്യപ്രദേശ് (30) എന്നിവയും അതിവേഗ വാക്സീൻ വിതരണപ്പട്ടികയിലുണ്ട്. അയൽ സംസ്ഥാനങ്ങളായ കർണാടക 42 ദിവസത്തിനകവും തമിഴ്നാട് 102 ദിവസത്തിനകവും ലക്ഷ്യം നേടും. നാഗാലാൻഡ് (1275 ദിവസം), മണിപ്പുർ (1036) സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നിൽ. 

English Summary: Kerala to complete stage 1 vaccination within 3 weeks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA