കരുവന്നൂർ തട്ടിപ്പ്: മുൻ പ്രസിഡന്റ് അടക്കം 4 ഭരണസമിതി അംഗങ്ങൾ പിടിയിൽ

HIGHLIGHTS
  • പ്രതികളിൽ 3 പേർ സിപിഎം നേതാക്കൾ, ഒരാൾ സിപിഐ പ്രവർത്തകൻ
karuvannur-bank-fraud-arrest
അറസ്റ്റിലായ കെ.കെ. ദിവാകരൻ, ചക്രംപുള്ളി ജോസ്, വി.കെ. ലളിതൻ ടി.എസ്. ബൈജു എന്നിവർ
SHARE

തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതൃത്വത്തിലുള്ള മുൻ ഭരണസമിതിയുടെ പ്രസിഡന്റും അംഗങ്ങളുമടക്കം 4 പേർ ക്രൈംബ്രാഞ്ചിന്റെ പിടിയിൽ. ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ.ദിവാകരൻ, ഭരണസമിതി അംഗങ്ങളായ ചക്രംപുള്ളി ജോസ്, ടി.എസ്.ബൈജു, വി. കെ.ലളിതൻ എന്നിവരെയാണു നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മാടായിക്കോണം സ്കൂൾ ബ്രാഞ്ച് അംഗമായ ദിവാകരനെയും തളിയക്കോണം ബ്രാഞ്ച് അംഗമായ ബൈജുവിനെയും 2 മാസം മുൻപു സിപിഎം സസ്പെൻഡ് ചെയ്തിരുന്നു. ചക്രംപുള്ളി ജോസ് മാപ്രാണം പള്ളി ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. സിപിഐ പ്രവർത്തകനാണ് ലള‍ിതൻ.

English Summary: Karuvanoor bank fraud 4 CPM leaders arrested.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA