പ്രളയ, കോവിഡ് കടാശ്വാസം: അപേക്ഷ നൽകാനാവാതെ കർഷകർ; അകലെ ആശ്വാസം

HIGHLIGHTS
  • കെട്ടിക്കിടക്കുന്നത് 57,000 അപേക്ഷ; പുതിയവ സ്വീകരിക്കുന്നില്ല
Currency
SHARE

പാലക്കാട് ∙ പ്രളയവും കോവിഡും മൂലം കടക്കെണിയിലായ കർഷകർ സംസ്ഥാന കാർഷിക കടാശ്വാസ കമ്മിഷനിൽ അപേക്ഷ നൽകാൻ കഴിയാതെ പ്രതിസന്ധിയിൽ. പഴയ അപേക്ഷകൾ തീർപ്പാക്കാനുള്ളതിനാൽ പുതിയവ സ്വീകരിക്കുന്നില്ല എന്നാണു വിശദീകരണം. അതേസമയം, കുടിശികക്കാരായ കർഷകർ പുതിയ വായ്പകൾ ലഭിക്കാതെ പ്രതിസന്ധിയിലാണ്.

ഇടുക്കി, വയനാട് ജില്ലകളിൽ 2018 ഓഗസ്റ്റ് 31 വരെയും മറ്റു ജില്ലകളിൽ 2014 ഡിസംബർ 31 വരെയുമുള്ള കാലയളവിൽ സഹകരണ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ കുടിശിക തീർപ്പാക്കാനാണ് ഏറ്റവും ഒടുവിൽ കമ്മിഷൻ അപേക്ഷ സ്വീകരിച്ചത്. ഇതിനു ശേഷമാണു പ്രളയവും കോവിഡും രൂക്ഷമായി കർഷകർ വീണ്ടും കടക്കെണിയിലായത്. എന്നാൽ ഇവർക്ക് അപേക്ഷ നൽകാൻ സാധിച്ചിട്ടില്ല.

നേരത്തേ സ്വീകരിച്ചതിൽ 57,000 അപേക്ഷകൾ തീർപ്പാക്കാനുണ്ട്. കോവി‍‍ഡ് പ്രതിസന്ധി മൂലം സിറ്റിങ് വൈകിയതിനാലാണ് ഇത്രയും ശേഷിക്കുന്നത്. ഇതിനിടെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടവും വന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം കമ്മിഷൻ പുനഃസംഘടിപ്പിച്ചു സിറ്റിങ് പുനരാരംഭിച്ചെങ്കിലും കോവിഡ് മാനദണ്ഡം പാലിച്ച് ഇത്രയും അപേക്ഷകൾ തീർപ്പാക്കാൻ കാലമേറെ വേണ്ടിവരും. കടം എഴുതിത്തള്ളിയ വകയിൽ സഹകരണ ബാങ്കുകൾക്കും സർക്കാർ പണം നൽകാനുണ്ട്.

Content Highlight: Government of Kerala, Flood, Covid

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA